പാട്ടിന്‍റെ വ‍ഴിയെ; മലയാളിയുടെ പ്രിയ ഗായികയ്ക്ക് വരണമാല്യം

മലയാളത്തിന്റെ പ്രിയഗായിക ഡോ. വൈക്കം വിജയലക്ഷ്മിക്ക് മാംഗല്യം. മിമിക്രി ആര്‍ട്ടിസ്റ്റ് എന്‍ അനൂപാണ് വരന്‍.

ഈ മാസം 10ന് 10-നും 11-നും ഇടയ്ക്കുള്ള സമയത്ത് വിജയലക്ഷ്മിയുടെ വസതിയിൽ വിവാഹനിശ്ചയവും മോതിരംമാറ്റ ചടങ്ങും നടക്കും.

ഒക്ടോബർ 22-ന് വൈക്കം മഹാദേവക്ഷേത്രത്തിൽ രാവിലെ 10.30-നും 11.30-നും ഇടയ്ക്കുള്ള മുഹൂർത്തത്തിലാണ് വിവാഹം.

പാലാ പുലിയന്നൂർ കൊച്ചൊഴുകയിൽ നാരായണൻനായരുടെയും ലൈലാ കുമാരിയുടെയും മകനാണ് അനൂപ്.

ഇന്‍റീരിയര്‍ ഡെക്കറേഷൻ കോൺട്രാക്ടർ കൂടിയാണ് അനൂപ് .വിജയലക്ഷിമിയുടെ ഗാനങ്ങള്‍ ഇഷ്ടട്ടപ്പെട്ട അനൂപ് വിജയലക്ഷ്മിയെ ജീവിതസഖിയായി തെരഞ്ഞടുക്കുകയായിരുന്നു.

വിവാഹശേഷം സംഗീതം മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് നേരത്തെ ഉറപ്പിച്ചിരുന്ന വിവാഹം വിജയലക്ഷ്മി വേണ്ടെന്നുവയ്ക്കുകയായിരുന്നു.

തൃശൂർ സ്വദേശി സന്തോഷുമായി കഴിഞ്ഞ വർഷം മാർച്ച് മാസം 29നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ, സന്തോഷിന്റെ സ്വഭാവത്തിലെ മാറ്റം കാരണം വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു.

ഇക്കാരണത്താല്‍ കല്ല്യാണമേ വേണ്ടെന്നുവച്ച വിജയലക്ഷ്മി അനൂപുമായുള്ള വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News