ഡാമുകള്‍ പ്രളയത്തിന്‍റെ ആക്കം കൂട്ടിയെന്ന ചര്‍ച്ച അര്‍ഥശൂന്യം; പ്രകൃതി ദുരന്തങ്ങള്‍ ആരുടെയെങ്കിലും തലയില്‍ കെട്ടിവയ്ക്കാനാവില്ല: ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍

തൃശൂർ: പ്രകൃതി ദുരന്തങ്ങള്‍ ആരുടെയും തലയില്‍ കെട്ടിവയ്ക്കുന്നത് ശരിയല്ല. രക്ഷാ പ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് നമ്മള്‍ വേണ്ടത്.

മലയാളി സാംസ്കാരികം ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്‍ സിഎന്‍ രാമചന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു.

പ്രളയബാധിത കേരളം എന്ന വിഷയത്തിലുള്ള ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡാമുകള്‍ പ്രളയത്തിന്‍റെ ആക്കം കൂട്ടിയെന്ന രീതിയില്‍ നടക്കുന്ന ചര്‍ച്ചകളും അര്‍ഥശൂന്യമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പ്രചാരം നല്‍കേണ്ടതില്ല.

പ്രളയമുണ്ടാകുമ്പോള്‍ ഹെലികോപ്റ്ററുകള്‍ക്ക് ഇറങ്ങാന്‍ ക‍ഴിയുന്ന രീതിയില്‍ ഹെലിപാഡുകളും മേല്‍പാലങ്ങളും കേരളത്തിന് അനിവാര്യമാണ്.

പ്രളയത്തിനിടെ ഡാമുകളില്‍നിന്ന് ഒഴുകിപ്പോയ ഫലഭൂയിഷ്ടമായ മണ്ണ് തിരിച്ചുപിടിക്കുന്ന പദ്ധതി ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News