ചരിത്ര വിധി; സ്വവര്‍ഗ ലൈംഗികത നിയമ വിധേയം; എെപിസി 377-ാം വകുപ്പ് യുക്തിക്ക് നിരക്കാത്തത്

സ്വന്തം സ്വത്വം പ്രദര്‍ശിപ്പിക്കാന്‍ അനുവാദം ലഭിക്കാതെ മരണതുല്യമായ ജീവിതം നയിച്ച ഒരു വിഭാഗത്തിന് ജീവിതം തിരികെ നല്‍കുന്ന വിധിയാണ് ഭരണഘടനാബെഞ്ച് ഇന്ന് പുറപ്പെടുവിച്ചത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന് വിരുദ്ധമാണ് ഐപിസി 377 എന്ന് ചൂണ്ടിക്കാട്ടിയ ഭരണഘടനാബെഞ്ച് ഏതൊരു പൗരനുമുള്ള അവകാശം എല്‍ജിബിടി വിഭാഗക്കാര്‍ക്കും ഉണ്ടെന്ന് പ്രസ്താവിച്ചു.

ലൈഗിംക ബന്ധം ഉഭയസമ്മത പ്രകാരമല്ലെങ്കില്‍ ഐപിസി 377 പ്രകാരം കേസ് ചുമത്താമെന്നും സുപ്രീംകോടതി വ്യക്തമാക്കി

സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ എെപിസി 377-ാം വകുപ്പ് കോടതി ഭാഗികമായി റദ്ദാക്കി. അഞ്ചംഗ ഭരണഘടനാബെഞ്ച് ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്.

ആര്‍ക്കും തങ്ങളുടെ വ്യക്തിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ ക‍ഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. പരസ്പര സമ്മതത്തോടെ ലൈംഗികതയാവാം. ജീവിക്കാനുള്ള അവകാശമാണ് പ്രധാനം.

377ാം വകുപ്പ് യുക്തിക്ക് നിരക്കാത്തതാണെന്നും ഏകപക്ഷീയമാണെന്നും കോടതി നിരീക്ഷിച്ചു. പരമ്പരാഗത ചിന്തകള്‍ മാറേണ്ട സമയമായി.

സ്വവർഗബന്ധം സദാചാരപരമായി മോശമാണെന്ന തെറ്റിദ്ധാരണ മാറാനും നിയമസാധുത വഴിയൊരുക്കുമെന്നും ഭരണഘടനാബെഞ്ച് നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസിന്‌ പുറമെ ജസ്റ്റിസുമാരായ റോഹിങ്ടൺ എഫ് നരിമാൻ, എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരാണ് ബെഞ്ചിലുള്ളത്.നാല്‌ വിധിന്യായങ്ങളാണ്‌ അഞ്ചംഗ ബെഞ്ചിൽനിന്നുണ്ടായത്‌.

ജസ്‌റ്റിസ്‌ എ എം ഖാൻവിൽക്കർ പ്രത്യേക വിധി പറഞ്ഞില്ല. യോജിച്ചുള്ള വിധിയാണെന്ന്‌ വിധിപ്രസ്‌താവം വായിക്കവെ ചീഫ്‌ ജസ്‌റ്റീസ്‌ പറഞ്ഞു.

വ്യക്തിയുടെ സ്വത്വ നിഷേധം മരണത്തിന് തുല്ലയമാണെന്നും 157 വര്‍ഷത്തിന് ശേഷത്തെ ചരിത്രപരമായ തിരുത്തല്‍ വിധിയിലൂടെ കോടതി പറഞ്ഞിക്കുന്നത്.

വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിയമപോരാട്ടത്തിനാണ് അവസാനമാവുന്നത്. ഇന്ത്യയ്ക്ക് പുറമെ ഇരുപത്തിയേ‍ഴ് രാജ്യങ്ങളില്‍ സ്വവര്‍ഗരതി നിയമവിധേയമാണ്.

സമൂഹത്തിന്‍റ മൂല്യങ്ങള്‍ വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നതാവരുടെ ലൈംഗിക ഭയത്തോടെ ജനങ്ങള്‍ ജീവിക്കുന്ന സ്ഥിതി ഉണ്ടാവാന്‍ പാടില്ല.

നാല് ദിവസം തുടര്‍ച്ചയായി വാദം കേട്ട ശേഷമാണ് ഭരണഘടനാബെഞ്ച് വിധി പറഞ്ഞത്.

രക്ഷിതാക്കളുടെയും സമൂഹത്തിന്‍റെയും സമ്മര്‍ദ്ദവും അവഗണനയുമാണ് എൽജിബിടി സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും കോടതി പരാമര്‍ശം നടത്തിയിരുന്നു.

377ാം വകുപ്പ് ഇല്ലാതാകുന്നതോടെ ഈ പ്രശ്നങ്ങൾ അവസാനിക്കുമെന്നും കോടതി വ്യക്‌തമാക്കി. ഇത്തരം ബന്ധങ്ങൾക്ക് നിയമസാധുത ലഭിച്ചാൽ വിവേചനങ്ങൾ സ്വാഭാവികമായും അവസാനിക്കും.

പ്രമുഖ നര്‍ത്തകി നവ് തേജ് സിംഗ് ജോഹര്‍, മാധ്യമ പ്രവര്‍ത്തകന്‍ സുനില്‍ മെഹ്റ, വ്യവസായികളായ റിതു ഡാല്‍മിയ, അമന്‍ നാഥ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ചരിത്ര വിധി പ്രസ്ഥാവിച്ചിരിക്കുന്നത്.

ഐപിസി 377-ാം വകുപ്പ് ഭരണഘടനാവിരുദ്ധമെന്ന് 2009ൽ ഡൽഹി ഹൈക്കോടതി വിധിച്ചിരുന്നു.ഈ ഉത്തരവ്‌ 2013ൽ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച്‌ റദ്ദാക്കിയിരുന്നു.

ഇതിനെതിരെ നൽകിയ ഹർജികളാണ് സുപ്രീംകോടതി ഭരണഘടനാബെഞ്ച് പരിഗണിച്ചത്‌.

ലൈംഗിക ചോദനകള്‍ ജീവശാസ്ത്രപരമാണ്.അത് നിയന്ത്രിക്കാനാകില്ല.ലൈംഗികത ഒരു ഒരാളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്നും വ്യക്തിക്ക് തെരഞ്ഞെടുപ്പുകള്‍ക്കുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും വിധിയില്‍ പ്രസ്താവിക്കുകയുണ്ടായി.

ലൈഗിംക ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനുള്ള ഉപകരണമായി ഐപിസി 377 ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സാമൂഹിക സദാചാരത്തിന്റെ പേരില്‍ ഭരണഘടനാമര്യാദകള്‍ ലംഘിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഇക്കാലമത്രയും സാമൂഹ്യ ഭ്രഷ്ട് കല്പിച്ചതിന് സ്വവര്‍ഗാനുരാഗികളുടെ സമൂഹത്തോട് ചരിത്രം മാപ്പ് പറയണമെന്ന അനുബന്ധ വിധി ന്യായത്തിലെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ പരമാര്‍ശം ശ്രദ്ധേയമായി. അഞ്ചംഗ ബെഞ്ച് 4 വെവ്വേറെ വിധി ന്യായങ്ങളാണ് പുറപ്പെടുവിച്ചത്.ജസ്റ്റിസ് എംഎം ഖാന്‍വില്‍ക്കര്‍ പ്രത്യേക വിധി പ്രസ്താവന തയ്യാറാക്കിയില്ല.

വിധി കേള്‍ക്കാന്‍ എത്തിയ എല്‍ജിബിടി പ്രവര്‍ത്തകര്‍ വിധി വന്നതോടെ ആഘോഷത്തിലായി.സാമൂഹ്യസ്വീകാര്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടം അവസാനിച്ചില്ലെന്നായിരുന്നു വിധിക്ക് ശേഷമുള്ള അവരുടെ പ്രതികരണം.

പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന 377 വകുപ്പിനെതിരായ പോരാട്ടത്തിലാണ് പരമോന്നത നീതിപീഠം അന്തിമ വിധി പ്രസ്താവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News