സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു; വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കുന്ന വിധി: മന്ത്രി കെകെ ശൈലജ

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് ഭാഗികമായി റദ്ദാക്കിയ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി ആരോഗ്യ-സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു.

വ്യക്തി സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണ് കോടതി പ്രഖ്യാപിച്ചതെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

പ്രണയവും ലൈംഗികതയും തീര്‍ത്തും ഒരു വ്യക്തിയുടെ സ്വകാര്യതയാണ് നേരത്തെ ഇതിന്‍മേല്‍ 377-ാം വകുപ്പിന്‍റെ നിയന്ത്രണമുണ്ടായിരുന്നു എന്നാല്‍ ഇപ്പോള്‍ അത് നീങ്ങിയിരിക്കുകയാണെന്നും മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here