ഭിന്നലിംഗ സമൂഹത്തോട് മാപ്പുപറയുന്നു; അവസാനിച്ചത് കാലങ്ങളായി നിലനിന്ന നീതിനിഷേധം: ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര

ചരിത്രം രേഖപ്പെടുത്തിയ വിധിയാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പിന്‍റെ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി പ്രസ്താവിച്ചിരിക്കുന്നത്.

157 വര്‍ഷത്തെ മനുഷ്യത്വ വിരുദ്ധമായ തെറ്റാണ് ഇതോടെ തിരുത്തപ്പെടുന്നത്. തുല്യാവകാശ സമൂഹമെന്ന് അവകാശപ്പെടുമ്പോ‍ഴും അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തിന്‍റെ സ്വാതന്ത്ര്യമാണ് ഇവിടെ അടയാളപ്പെടുത്തുന്നത്.

ഭരണഘടന ഉറപ്പാക്കുന്ന എല്ലാ അവകാശങ്ങള്‍ക്കും ഭിന്നലിംഗ സമൂഹത്തിനും അര്‍ഹതയുണ്ടെന്ന് വിധി പ്രസ്ഥാവത്തിനിടെ കോടതി പറഞ്ഞു.

സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഡമായാണ് വിധി പ്രസ്ഥാവിച്ചത്. കാലങ്ങളായി നിലനിന്ന നീതിനിഷേധത്തില്‍ ചരിത്രം ഭിന്നലിംഗ സമൂഹത്തോട് മാപ്പുപറയാന്‍ കടപ്പെട്ടിരിക്കുന്നു.

പുരോഗമന സമൂഹം നിങ്ങളോട് മാപ്പുപറയുന്നുവെന്നും ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര വിധി പ്രസ്താവത്തിനിടെ പറഞ്ഞു.

കാലങ്ങളായി നിഷേധിക്കപ്പെട്ട തുല്യനീതിക്ക് ചരിത്രം ഭിന്ന ലിംഗക്കാരോടും അവരുടെ കുടുംബത്തോടും മാപ്പുപറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

377-ാം വകുപ്പ് ഭിന്നലിംഗക്കാരുടെ വ്യക്തിത്വത്തെ നശിപ്പിച്ചുവെന്ന് ജസ്റ്റിസ് ചന്ദ്രചൂഡും അഭിപ്രായപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News