നടി പായല്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ഹോട്ടല്‍ മുറിയില്‍

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി സിനിമാ നടി പായല്‍ ചക്രബര്‍ത്തി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍.

വെസ്റ്റ് ബംഗാളിലെ സിലിഗുരിയിലുള്ള ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പായലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം ഇങ്ങനെ: ചൊവ്വാഴ്ച വൈകീട്ടാണ് പായല്‍ ചര്‍ച്ച് റോഡിലെ ഹോട്ടലില്‍ മുറി ബുക്ക് ചെയ്തത്. ബുധനാഴ്ച രാവിലെ സിക്കിമിലേക്ക് പോകാനായിരുന്നു തീരുമാനം.

എന്നാല്‍ രാവിലെ ഹോട്ടല്‍ ജീവനക്കാരന്‍ ചെന്ന് വിളിച്ചപ്പോള്‍ മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തില്‍ ദുരൂഹമരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

നിരവധി ബംഗാളി സിനിമയില്‍ അഭിനയിച്ചിട്ടുള്ള പായല്‍ നിരവധി ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയാണ് പായല്‍ വിവാഹമോചിതയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News