പ്രളയക്കെടുതി: വീണ്ടും സഹായങ്ങള്‍ തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍; കോടിക്കണക്കിനു രൂപയുടെ മരുന്നുകളും വസ്ത്രങ്ങളും ദുബായില്‍ കെട്ടിക്കിടക്കുന്നു

പ്രളയ ദുരിത ബാധിതര്‍ക്കായി യുഎഇയിലെ എമിറേറ്റ്‌സ് റെഡ് ക്രസന്റ് ശേഖരിച്ച കോടിക്കണക്കിനു രൂപയുടെ മരുന്നുകളും വസ്ത്രങ്ങളും ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ദുബായില്‍ കെട്ടിക്കിടക്കുന്നു.

ഈ അവശ്യ സാധനങ്ങള്‍ കേരളത്തിലേക്ക് എത്തിക്കാന്‍ ഇന്ത്യന്‍ ഗവണ്മെന്റിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് എമിറേറ്റ്‌സ് റെഡ് ക്രസന്റ് മാനേജര്‍ മുഹമ്മദ് അബ്ദുള്ള അല്‍ ഹാജ് അല്‍ സറൂണി പറഞ്ഞു.

കൈരളി പീപ്പിള്‍ ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ആണ് റെഡ് ക്രസന്റ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വസ്തങ്ങള്‍, മരുന്നുകള്‍, പുതപ്പുകള്‍ തുടങ്ങി 25 ടണ്‍ അവശ്യ വസ്തുക്കള്‍ ആണ് റെഡ് ക്രസന്റിന്റെ ദുബായ് ഓഫീസില്‍ കെട്ടിക്കിടക്കുന്നത്.

യുഎഇയിലെ പ്രവാസികളും അറബ് സ്വദേശികളും നല്‍കിയ സഹായമാണ് ഇത്. അവശ്യ സാധനങ്ങള്‍ക്ക് പുറമേ പണവും റെഡ് ക്രസന്റ് സമാഹാരിച്ചിട്ടുണ്ട്.

യുഎഇയിലെ ടെലകോം ദാതാക്കളായ ഇത്തിസലാത്, ഡു എന്നിവയും ധന സമാഹാരണത്തില്‍ പങ്കാളികളായി. കേന്ദ്ര സര്‍ക്കാരിന്റെയും ഇന്ത്യയിലെ യുഎഇഎംബസിയുടെയും അനുമതി ലഭിച്ചാല്‍ ഉടനെ റെഡ് ക്രസന്റ് ശേഖരിച്ച പണവും അവശ്യ വസ്തുക്കളും കേരളത്തിലേക്ക് എത്തിക്കുമെന്ന് റെഡ് ക്രസന്റ് അധികൃതര്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News