കണ്ണൂരിലെ മലയോര മേഖലയിലെ മണ്ണിടിച്ചിലില്‍ വാസയോഗ്യമല്ലാതായത് നിരവധി വീടുകള്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ വ്യാപകമായ മണ്ണിടിച്ചിലില്‍ വാസയോഗ്യമല്ലതായത് നിരവധി വീടുകള്‍.

ഏത് നിമിഷവും തകര്‍ന്ന് വീഴുമെന്ന നിലയിലാണ് ശ്രീകണ്ഠപുരം മടമ്പം സ്വദേശി വാണിയപ്പുരക്കല്‍ തോമസിന്റെ വീട്. രണ്ടു വര്‍ഷം മുന്‍പ് പണി കഴിപ്പിച്ച വീടാണ് മണ്ണിടിച്ചിലില്‍ വസയോഗ്യമല്ലതായത്.

കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ കനത്ത മഴയോടൊപ്പം ഉണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീടുകള്‍ നിരവധിയാണ്. ഭാഗികമായി തകര്‍ന്ന വീടുകള്‍ അതിലേറെ.

പ്രളയം ബാക്കി വച്ച ഇത്തരം വീടുകള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് നിരവധി കുടുംബങ്ങള്‍. ശ്രീകണ്ഠപുരം മടമ്പം സ്വദേശി വാണിയപ്പുരക്കല്‍ തോമസിന്റെ കോണ്‍ക്രീറ്റ് വീട് ഏതു നിമിഷവും നിലം പതിച്ചേക്കാമെന്ന നിലയിലാണ്. രണ്ടു വര്‍ഷം മുന്‍പ് 25 ലക്ഷം രൂപ മുടക്കി പണി കഴിപ്പിച്ച വീട് ഇപ്പോള്‍ വാസ യോഗ്യമല്ല.

വീടിനു താഴെ മണ്ണിടിഞ്ഞു തുടങ്ങിയപ്പോള്‍ ജീവനും കൊണ്ട് രക്ഷപ്പെട്ട കുടുംബം ഇപ്പോള്‍ അയല്‍പക്കത്തെ മറ്റൊരു വീട്ടിലാണ് ഇപ്പോള്‍ താമസം.

സിപിഐഎം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം വേലായുധന്‍, നഗരസഭാംഗം എംസി രാഘവന്‍ തുടങ്ങിയവര്‍ ഈ കുടുംബത്തിനെ സഹായിക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്നിലുണ്ട്.

വാസയോഗ്യമല്ലാതായെങ്കിലും തകര്‍ന്നു വീഴുന്നതു കാണാനുള്ള കെല്പില്ലാത്തതിനാല്‍ ഇരുമ്പ് തൂണുകളില്‍ താങ്ങി നിര്‍ത്തിയിരിക്കുകയാണ് വീടിന്റെ മുന്‍ഭാഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here