മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്; പൊലീസിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ദില്ലി: അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ മഹാരാഷ്ട്ര പൊലീസിന് സുപ്രീംകോടതിയുടെ വിമര്‍ശനം.

കേസ് അന്വേഷിക്കുന്ന പൂന അസിസ്റ്റന്റ് കമ്മീഷണര്‍ പരംബീര്‍ സിംഗിന്റെ വാര്‍ത്ത സമ്മേളനത്തില്‍ സുപ്രീംകോടതിക്ക് എതിരെ തെറ്റായ സൂചനകള്‍ നല്‍കി എന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.

കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പൊലീസിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

മഹാരാഷ്ട്ര പൊലീസിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സംഭവത്തില്‍ കോടതിയോട് മാപ്പ് പറഞ്ഞു.

അതേസമയം, അറസ്റ്റിലായ 5 മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ സെപ്തംബര്‍ 12 വരെ തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News