”അനുഭവങ്ങള്‍ ശരിക്കും ഞെട്ടിക്കുന്നത്”; മലയാള സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തലുമായി അശ്വതി മേനോന്‍

മലയാള സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി അശ്വതി മേനോനും. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അശ്വതി ഇക്കാര്യങ്ങള്‍ പറയുന്നത്.

അശ്വതിയുടെ വാക്കുകള്‍:

2000ല്‍ ഞാന്‍ അഭിനയം തുടങ്ങിയ കാലത്തും ഈ കാസ്റ്റിങ് കൗച്ച് എന്ന സംഭവം ഉണ്ട്. അതിന് വലിയ മാറ്റം ഉണ്ടായെന്നു ഞാന്‍ കരുതുന്നില്ല.

അത് സങ്കടകരമാണ്, പക്ഷേ അതാണ് സത്യം. ഞാന്‍ തിരിച്ചു വരുന്ന ഈ സമയത്തും അതിനെപ്പറ്റി ചില സംസാരങ്ങള്‍ ഉണ്ടായിട്ടുണ്ട്.

പക്ഷേ എനിക്ക് എന്റേതായ ചില തീരുമാനങ്ങളുണ്ട്. ഏതൊക്കെ അവസരങ്ങള്‍ വേണം, വേണ്ട എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും എനിക്കുണ്ട്.

ശരിക്കും ഞെട്ടിക്കുന്നതായിരുന്നു ചില അനുഭവങ്ങള്‍. ശരിക്കും സങ്കടമുളവാക്കുന്നതാണ് ഇതൊക്കെ. ഇതിനെതിരെ ശബ്ദമുയര്‍ത്തി പ്രതികരിക്കുന്ന നടിമാര്‍ വളരെ നല്ല കാര്യമാണ് ചെയ്യുന്നത്.

ഡബ്ല്യുസിസി ഒരുപാടു നല്ല കാര്യങ്ങള്‍ ചെയ്തു. അമ്മയും ഒരുപാടു നടീനടന്മാരെ സഹായിക്കുന്നുണ്ട്. രണ്ടു സംഘടനകളും സിനിമാപ്രവര്‍ത്തകരുടെ നന്മയ്ക്കായാണ് പ്രവര്‍ത്തിക്കുന്നത്.

പിന്നെ ഓരോ സിനിമയും ഓരോ തരത്തിലാണ്. ഞാന്‍ ജോലി ചെയ്തിട്ടുള്ള സിനിമകളിലൊന്നും എനിക്കു ദുരനുഭവങ്ങളുണ്ടായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News