കലോല്‍സവം വേണ്ടെന്ന് പറഞ്ഞിട്ടില്ല, ആഘോഷങ്ങള്‍ ഒഴിവാക്കാനാണ് പറഞ്ഞത്; മത്സരങ്ങള്‍ നടത്തി അര്‍ഹരായവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭ്യമാക്കാന്‍ അവസരമൊരുക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍

തിരുവനന്തപുരം: ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കിക്കൊണ്ട് കലാമത്സരങ്ങള്‍ നടത്തി അര്‍ഹരായ സ്‌കൂള്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭ്യമാക്കാന്‍ അവസരമൊരുക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍.

സംസ്ഥാനത്ത് ഈ വര്‍ഷം സ്‌കൂള്‍ കലോല്‍സവം വേണ്ടെന്നു പറഞ്ഞിട്ടില്ല. ആര്‍ഭാടമായ ആഘോഷങ്ങള്‍ ഒഴിവാക്കാനാണു പറഞ്ഞത്.

കുട്ടികളുടെ ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടുത്തില്ല. അതുറപ്പുവരുത്തുമെന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പും സ്വീകരിച്ചിട്ടുള്ളതെന്നും ജയരാജന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ഇനിയും ആലോചിച്ച് തീരുമാനം എടുക്കാവുന്നതാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കേരളത്തില്‍ വന്‍ദുരിതം സൃഷ്ടിച്ച പ്രളയത്തില്‍നിന്നു കരകയറുന്നതിന്റെ ഭാഗമായാണ് ഒരു വര്‍ഷത്തേക്ക് ഫിലിം ഫെസ്റ്റിവലും മറ്റ് ആഘോഷപരിപാടികളും വേണ്ടെന്നു വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇതിനായി ചെലവിടുന്ന തുക കൂടി ദുരിതാശ്വാസത്തിനായി നീക്കിവച്ചുകൊണ്ട് പരമാവധി തുക പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here