16കാരനെ പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മലപ്പുറം: പതിനാറുകാരനെ ലൈംഗികപീഡനത്തിന് ഇരയാക്കിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.

കാളികാവ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പൂങ്ങോട് മാഞ്ചേരി ജാഫറി(32)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അയല്‍വാസിയായ 16കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കുട്ടി അധ്യാപകര്‍ക്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരമാണ് കാളികാവ് പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്.

മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

കേസുമായി ബന്ധപ്പെട്ട് വെള്ളയൂര്‍ സ്വദേശികളായ നീലേങ്ങാടന്‍ മൂസ, കോയിശ്ശേരി മുനീര്‍ എന്നിവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇവരെ പിടികൂടാനായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here