‘മോദിക്ക് മോഹന്‍ലാലിനെ കാണാം, എന്നാല്‍ കേരള എംപിമാരോട് അയിത്തം’

ദില്ലി: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് കേരള എംപിമാര്‍ കാത്തുനില്‍ക്കുമ്പോള്‍ നടന്‍ മോഹന്‍ലാലിന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച നരേന്ദ്രമോദിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

പി കരുണാകരന്‍ എംപി പറയുന്നു:

കേരളത്തിലെ എല്ലാ എം.പിമാരും ചേര്‍ന്ന് പ്രധാനമന്ത്രിയെ കാണാന്‍ കത്ത് നല്‍കിയിരുന്നു. കേരളത്തില പ്രളയ
ദുരന്തം കാരണം ഉണ്ടായ വമ്പിച്ച നാശനഷ്ടത്തിനു ആവശ്യമായ സാമ്പത്തിക സഹായം ആവശ്യപ്പെടാനാണ് കത്ത് നന്‍കിയത്.

കടിഞ്ഞ മാസം 30, 31 തീയ്യതികളില്‍ കൂടികാഴ്ച ആവശ്യപ്പെട്ടിരുന്നു. മൂന്നിനു ശേഷം നല്‍കാമെന്നാണു അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതും മാറ്റി.

കേരളത്തില്‍ നിന്ന് തന്നെയുള്ള നടന്‍ മോഹന്‍ലാലിന്നു അനുവാദം നല്‍കിയിട്ടും ജനപ്രതിനിധികളായ എം പിമാരെ കാണാന്‍ അദ്ദേഹം തയ്യാറാവുന്നില്ല.

അനുവാദത്തിനു വേണ്ടി എ.കെ. ആന്റ്ണി ഉള്‍പ്പടെയുള്ള നേതാക്കള്‍ 10 ദിവസമായി കാത്തു നില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രി ലാലിന് അനുവാദം തല്‍കിയത്.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അതുവഴി കേരളത്തെ അവഗണിക്കുകയാണ് ചെയ്തത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News