ടൊവിനോ മച്ചാന്‍ കൂളാണെന്ന് സൈജുകുറുപ്പ്

ടൊവിനോ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം തീവണ്ടി നാളെ തീയറ്ററുകളിലേക്ക് എത്തുകയാണ്.

ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഫെല്ലിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ചെയിന്‍ സ്‌മോക്കറുടെ കഥ പറയുന്ന തീവണ്ടിയില്‍ സംയുക്ത മേനോനാണ് നായിക. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന നടന്‍ സൈജു കുറുപ്പാണ്.

സിനിമയുടെ വിശേഷങ്ങള്‍, നടന്‍ സൈജുകുറിപ്പ് ആര്‍ട്ട് കഫേയോട് പങ്കുവെച്ചു.

വെള്ളിത്തിരയിലെ നായകന്‍ ടൊവിനോ തോമസ് ജീവിതത്തിലും നായകനായി എന്ന് സൈജു ആര്‍ട്ട് കഫേയോട് പറഞ്ഞു. ടൊവിനോ വളരെ കൂളാണ് എന്നും വ്യത്യസ്ഥമായ കഥാപാത്രങ്ങളെ ചെയ്ത് ഫലിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടെന്നും സൈജു അഭിപ്രായപ്പെടുന്നു.

ഏറെ ശ്രദ്ധിക്കപ്പെട്ട ആടിലെ അറയ്ക്കല്‍ അബുവിന് ശേഷം തീവണ്ടിയിലൂടെ വ്യത്യസ്ഥമാര്‍ന്ന മറ്റൊരു കഥാപാത്രമായി സൈജു പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമ്പോള്‍ വാനോളം പ്രതീക്ഷകാലാണ്.

കാണാം, ആര്‍ട്ട് കഫെയുടെ പൂര്‍ണ്ണരൂപം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News