പ്രളയക്കെടുതി: മലപ്പുറത്ത് ടൂറിസം മേഖലയില്‍ മാത്രം എണ്‍പത് ലക്ഷം രൂപയുടെ നഷ്ടം

മലപ്പുറം: പ്രളയക്കെടുതിയില്‍ ടൂറിസം മേഖലക്കും മലപ്പുറത്ത് കനത്ത നാശമുണ്ടായി. പാര്‍ക്കുകളിലെ വിനോദ സംവിധാനങ്ങളും ഉപകരണങ്ങളും തകര്‍ന്നു.

റോഡുകള്‍ ഗതാഗത യോഗ്യമല്ലാതായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള പാര്‍ക്കുകളില്‍മാത്രം 80 ലക്ഷം രൂപയുടെ നാശ നഷ്ടമുണ്ടായി.

പൊന്നാനി, കൊണ്ടോട്ടി, അരീക്കോട്, എടവണ്ണ, മിനി പമ്പ, കരുവാരക്കുണ്ട്, കേരളാംകുണ്ട്, ചെട്ടിയാമ്പാറ, തേന്‍പാറ, കരുവാരക്കുണ്ട്, ചേറുമ്പ് ഇക്കോ വില്ലേജ്, കേരളാംകുണ്ട് വെള്ളച്ചാട്ടം, കുറ്റിപ്പുറം നിളയോരം പാര്‍ക്ക്, തിരുന്നാവായ, ഐലക്കാട്, ആലാം ഐലന്റ്, ഒട്ടുമ്പ്രം, കാപ്പില്‍ കാരാട്, നിലമ്പൂര്‍ ടൗണ്‍, മഞ്ചേരി, മലപ്പുറം ടൗണ്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം വിനോദ സഞ്ചാരമേഖലയില്‍ കനത്ത നാശമുണ്ടാക്കിയത്.

കേരളാംകുണ്ട് പാര്‍ക്കിലും നിളയോരം പാര്‍ക്കിലുമാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. മണലിയാംകുണ്ടിലെ ഉരുള്‍പ്പൊട്ടലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം പാര്‍ക്കിനെ ബാധിച്ചത്.

പാര്‍ക്ക് തുറന്നുകൊടുക്കാനായിട്ടില്ല. പാര്‍ക്കിന്റെ കവാടവും കെട്ടിടവും തകര്‍ന്നു. മണ്ണിടിച്ചിലില്‍ വ്യൂ പോയിന്റും തകര്‍ന്നു.

ചേറുമ്പ് ഇക്കോ വില്ലേജില്‍ തൂക്കുപാലവും കുട്ടികളുടെ കളിക്കോപ്പുകളും നശിച്ചു. ബോട്ടുകള്‍ ഒലിച്ചുപോയി. വണ്ടൂര്‍ ടൗണ്‍സ്‌ക്വയര്‍ പാര്‍ക്കില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്ന് അപകടാവസ്ഥയിലാണ്.

താനൂര്‍ ഒട്ടുമ്പുറം ബീച്ചിലും കൂട്ടായി അഴിമുഖം ബീച്ചിലും പ്രളയമാലിന്യം നീക്കിത്തുടങ്ങി. പാര്‍ക്കുകള്‍ തുറന്നുകൊടുക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കും ജീവനക്കാര്‍ സജീവമായി രംഗത്തുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News