സുപ്രീംകോടതി വിധിയില്‍ സന്തോഷം പങ്കുവച്ച് കൊച്ചിയില്‍ ട്രാന്‍സ്ജെന്‍റര്‍ വിഭാഗം ഒത്തുകൂടി

സ്വവര്‍ഗ്ഗ ലൈംഗികത നിയമവിധേയമാക്കിയ സുപ്രീംകോടതി വിധിയില്‍ ആഹ്ലാദം പങ്കുവെച്ച് കൊച്ചി നഗരത്തില്‍ ട്രാന്‍സ്ജന്‍ഡേ‍ഴ്സ് വിഭാഗം ഒത്തുകൂടി.

കേക്ക് മുറിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പരസ്പരം ആലിംഗനത്തിലൂടെയുമാണ് അവര്‍ ചരിത്ര വിധിയെ സ്വാഗതം ചെയ്തത്.

രാജ്യം 157 വര്‍ഷത്തെ ചരിത്രം മാറ്റിയെ‍ഴുതിയപ്പോള്‍ സമൂഹത്തില്‍ മാറ്റിനിര്‍ത്തപ്പെട്ട ആ വിഭാഗം അതിരില്ലാത്ത ആഹ്ലാദത്തില്‍ മതിമറന്നു.

ലൈംഗിക ഭയത്തോടെ തങ്ങള്‍ ഇനി ജീവിക്കേണ്ടെന്ന ബോധ്യം അവരിലുണ്ടാക്കിയ ആത്മവിശ്വാസം തന്നെയായിരുന്നു അവരുടെ ആഘോഷങ്ങള്‍. പാട്ടും നൃത്തവുമായി അവര്‍ കൊച്ചി നഗരവീഥികള്‍ കീ‍ഴടക്കി.

ഹൈക്കോടതി ജംഗ്ഷനില്‍ ഒത്തുകൂടിയ എല്‍ജിബിടി വിഭാഗം തങ്ങളുടെ സ്വത്വവും ലൈംഗിക അവകാശവും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് മറൈന്‍ഡ്രൈവിലേക്ക് ആഹ്ലാദപ്രകടനവും നടത്തി.

ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിന് സമൂഹത്തില്‍ നല്‍കിയ വലിയ പ്രാധാന്യമാണ് സുപ്രീംകോടതി വിധിയെന്ന് മേക്കപ് ആര്‍ട്ടിസ്റ്റ് കൂടിയായ രഞ്ചു രഞ്ജിമര്‍ പറഞ്ഞു.

പരസ്പരം ആലിംഗനം ചെയ്തും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് അവര്‍ ചരിത്രവിധിയെ സ്വാഗതം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News