തത്സമയ മെഡിക്കല്‍ പ്രവേശനം നാളെയും മറ്റന്നാളും; സീറ്റുകളുടെ ലഭ്യത കോടതി വിധിക്കനുസരിച്ച്

നാല‌് സ്വാശ്രയ കോളേജുകളിലെ എംബിബിഎസ‌് പ്രവേശനം സുപ്രീംകോടതി സ‌്റ്റേ ചെയ‌്തതിനെ തുടർന്ന‌് നിർത്തിവച്ച സംസ്ഥാനത്തെ തൽസമയ പ്രവേശന നടപടികൾ എട്ട‌്, ഒമ്പത‌് തീയതികളിൽ നടക്കും.

തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ ഓൾഡ‌് ഓഡിറ്റോറിയത്തിൽ തന്നെയാണ് പ്രവേശന നടപടികൾ നടക്കുക.

വെള്ളിയാഴ‌്ചത്തെ സുപ്രീംകോാടതി വിധിയ‌്ക്ക‌് വിധേയമായിരിക്കും സീറ്റുകളുടെ ലഭ്യതയും പങ്കെടുക്കുന്ന കോളേജുകളുടെ എണ്ണവും.

തർക്കമില്ലാത്ത സീറ്റുകളിൽ പ്രവേശന നടപടികൾ 10നകം പൂർത്തിയാക്കേണ്ടതുണ്ട്. വിശദ വിജ‌്ഞാപനം വെള്ളിയാഴ‌്ച സുപ്രീംകോടതി ഉത്തരവിന‌് പിന്നാലെ വെബ‌് സൈറ്റുകളിൽ പ്രസിദ്ധീകരിക്കാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News