മലയാളിയുടെ നിത്യ കൗമാരത്തിന് പിറന്നാള്‍; ആഘോഷങ്ങളില്ലാതെ മാനവികതയുടെ മാതൃകയുമായി ആരാധകര്‍

മലയാളത്തിൻറെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഇല്ലാതെയാണ് ഇത്തവണ മമ്മൂട്ടിയുടെ പിറന്നാൾ.

പകരം വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ട പറവൂരിലെ ഒരു നിർധന യുവതിക്ക് വീട് വച്ച് നൽകുകയാണ് മമ്മൂട്ടിയുടെ ആരാധകർ.

കാണുന്നത് സിനിമയാണെന്ന് പോലും മറന്ന അമരത്തിലെ അച്ചൂട്ടിക്കൊപ്പം കരയാത്ത മലയാളികളില്ല. ജോസഫ് അലക്സിന്റെ ഡയലോഗുകൾക്ക് ഒപ്പം കയ്യടിക്കാത്തവരും ഇല്ല.

മമ്മൂട്ടി അങ്ങനെയാണ് സിനിമയിലും ജീവിതത്തിലും വിസ്മയിപ്പിച്ചു കൊണ്ടിരിക്കും. ഓരോ വർഷം കഴിയും തോറും യുവത്വം ആവുകയാണ് മമ്മൂട്ടിയെന്ന മലയാളത്തിൻറെ സുകൃതം.

നിരവധി തലമുറകൾ കാണാ മമ്മൂട്ടി ആരാധ്യപുരുഷൻ ആയി മാറിയത്. ഇന്നും പുരുഷ സൗന്ദര്യത്തിന് പര്യായമായി മാറിയിരിക്കുകയാണ് മമ്മൂട്ടി എന്ന പേര്.

ജീവകാരുണ്യ പ്രവർത്തനങ്ങളും ആയാണ് ഓരോ വർഷവും മമ്മൂട്ടിയുടെ ആരാധകർ അദ്ദേഹത്തിൻറെ പിറന്നാൾദിനം ആഘോഷിക്കാറുള്ളത്.

പ്രളയത്തിൻറെ പശ്ചാത്തലത്തിൽ ഇത്തവണ ആഘോഷങ്ങൾ ഒന്നും തന്നെയില്ല. പകരം വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ട പറവൂരിലെ ഒരു യുവതിക്ക് മമ്മൂട്ടിയുടെ ആരാധകർ വീട് വച്ച് നൽകും.

വീടിൻറെ കല്ലിടൽ ചടങ്ങ് മമ്മൂട്ടിയുടെ ജന്മദിനമായ ഇന്ന് തന്നെ നടക്കും. മലയാളത്തിൻറ നിത്യഹരിതനായകന് ജന്മദിനാശംസകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News