പാതിരാത്രി പിറന്നാള്‍ ആശംസിച്ച ആരാധകര്‍ക്ക് മെഗാ സ്റ്റാറിന്‍റെ സമ്മാനം; അമ്പരന്ന് ആരാധകര്‍, വീഡിയോ കാണാം

മലയാളിയുടെ സിനിമാ സങ്കല്‍പ്പത്തിലെ നിത്യ കൗമാര സങ്കല്‍പ്പമാണ് മമ്മൂട്ടി താരത്തിന്‍റെ പിറന്നാളായ ഇന്ന് ആവേശത്തിന്‍റെ കൊടുമുടിയിലാണ് ആരാധകര്‍.

പിറന്നാള്‍ ആശംസകളറിയിക്കാന്‍ നിരവധി ആരാധകരാണ് രാത്രി തന്നെ താരത്തിന്‍റെ വീടിന് മുന്നില്‍ തടിച്ച് കൂടിയത്. വീട്ടിലെത്തിയ ആരാധകരെ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചാണ് സ്വീകരിച്ചത്.

ആശംസകളറിയിച്ച ആരാധകരോടുള്ള താരത്തിന്‍റെ പ്രതികരണം അവരെ അമ്പരപ്പിച്ചു. ആരാധകര്‍ക്ക് പിറന്നാള്‍ കേക്കിന്‍റെ മധുരം കൂടി നല്‍കിയാണ് താരം അവരെ യാത്രയാക്കിയത്.

എന്നാല്‍ പതിവുപോലെ ആഘോഷങ്ങളില്ലാതെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ മു‍ഴുകിയാണ് ആരാധകര്‍ താരത്തിന്‍റെ പിറന്നാള്‍ ആഘോഷിക്കുന്നത്. പിറന്നാള്‍ രാത്രിയുടെ വിശേഷം മമ്മൂട്ടിയുടെ ആരാധകർ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News