തെറ്റായ വഴിയില്‍ സഞ്ചരിച്ചിട്ടില്ല; പരാതി പാര്‍ട്ടി അന്വേഷിക്കുമെന്ന് പികെ ശശി

പാലക്കാട്: തനിക്കെതിരായ ലൈംഗികാരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പികെ ശശി എംഎല്‍എ.

താന്‍ തെറ്റായ വഴിയില്‍ സഞ്ചരിച്ചിട്ടില്ലെന്നും യുവതിയുടെ പരാതി പാര്‍ട്ടി അന്വേഷിക്കുമെന്നും പികെ ശശി പറഞ്ഞു. മാധ്യമങ്ങള്‍ അനാവശ്യമായി തന്നെ വേട്ടയാടുകയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ടെന്നും പികെ ശശി പറഞ്ഞു.

തന്റെ നിയോജക മണ്ഡലത്തിലെ എല്ലാവര്‍ക്കും തന്നെ നന്നായി അറിയാവുന്നതാണ്. തനിക്കെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷ അംഗങ്ങള്‍ പോലും തന്നെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News