
പ്രളയത്തെ കേരളം പതിയെ അതിജീവിക്കുകയാണ് സമൂഹമൊന്നാകെ കേരളത്തിന് പിന്‍തുണയുമായി രംഗത്തെത്തി. ഭക്ഷ്യ വസ്തുക്കളായും, മരുന്നുകളായും മറ്റ് അവശ്യ സാധനങ്ങളായും കേരളത്തിനകത്തും പുറത്തും നിന്ന് ദുരിത ബാധിതരെ സഹായിക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.
അഭിപ്രായ വ്യത്യാസങ്ങളില്ലാതെ കേരളം ഒറ്റക്കെട്ടായി ദുരന്തത്തെ അതിജീവിക്കുമ്പോഴും കേന്ദ്ര സര്‍ക്കാറിന്‍റെ കേരളത്തോടുള്ള സമീപനത്തില്‍ വലിയ വിമര്‍ശനമാണ് സമൂഹത്തിന്‍റെ നാന ഭാഗങ്ങളില്‍ നിന്നും ഉയരുന്നത്.
സാധാരണക്കാര്‍ മുതല്‍ സാമ്പത്തിക വിദഗ്ദര്‍ വരെ കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യത്യസ്തമായ പ്രതിഷേധം സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നത്.
കേരളത്തിന് കേന്ദ്രം നല്‍കിയ അപര്യാതമായ അടിയന്തിര സഹായത്തെയും വിദേശ സഹായത്തില്‍ കേന്ദ്രം സ്വീകരിച്ച നിലപാടും ഉള്‍പ്പെടെ പ്രളയ കാലത്ത് കേരളത്തിന്‍റെ എല്ലാ ആവശ്യങ്ങളോടും മുഖം തിരിഞ്ഞ് നില്‍ക്കുന്ന കേന്ദ്ര നിലപാടിനെ വീഡിയോ വിമര്‍ശിക്കുന്നു.
ഒപ്പം ഏത് ഒറ്റപ്പെടുത്തലുകളെയും അതിജീവിക്കാന്‍ കേരളീയരുടെ എെക്യത്തിന് കഴിയുമെന്നും സംവദിക്കുന്നതാണ് വീഡിയോ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here