വിലകുറക്കാതെ കേന്ദ്രം; രാജ്യത്ത് പെട്രോള്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില ഇന്നും വര്‍ദ്ധിപ്പിച്ചു. ദില്ലിയില്‍ പെട്രാള്‍ വില 48 പൈസ വര്‍ദ്ധിച്ച് 79.99രൂപയായി. മുംബയില്‍ 48 പൈസ വര്‍ദ്ധിച്ച് 87.39 പൈസയായി. ഇന്ധനവില തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ തിങ്കളാഴ്ച ഹര്‍ത്താലും ബന്ദും നടത്തും.

രാജ്യത്തെ ദിവസേനയുള്ള ഇന്ധനവില വര്‍ദ്ധനവിന് ഇന്നും മാറ്റമുണ്ടായില്ല.ദില്ലിയില്‍ പെട്രാള്‍ വില 48 പൈസ വര്‍ദ്ധിച്ച് 79.99പൈസയും ഡീസല്‍ വില 52 പൈസ വര്‍ദ്ധിച്ച് 72.07 പൈസയുമായി.

മുംബയില്‍ 48 പൈസ വര്‍ദ്ധിച്ച് പെട്രാള്‍ വില 87.39 പൈസയും ഡിസല്‍ വില 76.51 പൈസയുമായി. 55 പൈസയുടെ വര്‍ദ്ധനവാണ് ഡീസലിനുണ്ടായത്. മുംബൈയിലെ ഇന്ധനവില മെട്രോ നഗരങ്ങളിലെ ഉയര്‍ന്ന നിരക്കിലാണ്.

വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഭാരത് ബന്ദ് പ്രഖ്യാപിച്ച് രംഗത്തെത്തി.ഇന്ധന വില നിയന്ത്രിക്കാന്‍ പരാജയപ്പെട്ട കേന്ദ്രസര്‍ക്കാര്‍ അടിക്കടി വിലവര്‍ദ്ധിപ്പിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

സിപിഐഎം നേതൃത്വത്തില്‍ 5 ഇടതുപാര്‍ട്ടികള്‍ രാജ്യവ്യാപകഹര്‍ത്താലിന് ആഹ്വാനം ചെയ്തു.ഇന്ധന വില കൂടാതെ രൂപയുടെ മൂല്യമിടിയുന്നതും തൊഴില്ലായ്മ വര്‍ദ്ധിപ്പിക്കുന്നതും കേന്ദ്രസര്‍ക്കാരിന് പരാജയമായെന്ന് പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.

ഡിഎംകെ,എന്‍സിപി,സമാജ്വാദി പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളും പ്രക്ഷോഭത്തില്‍ പങ്കുചേരുമെന്ന് ശരത് യാദവിന്റെ വീട്ടില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ അറിയിച്ചു.

ബംഗാളില്‍ തൃണമൂല്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്ന് മമതാ ബാനര്‍ജിയും വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇന്ധന വില വര്‍ദ്ധനവിനെതിരെ കേന്ദ്ര സര്‍ക്കാരിനെതിരെ ജനവികാരം ഉയര്‍ത്തിക്കൊണ്ടുവരാനാണ് പാര്‍ട്ടികളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News