പ്രളയക്കെടുതി; ജൈവ വൈവിധ്യ മേഖലയിലുണ്ടാക്കിയ ആഘാതം സമഗ്രമായി പഠിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രളയം സംസ്ഥാനത്തിന്റെ ജൈവ വൈവിധ്യ മേഖലയിലുണ്ടാക്കിയ ആഘാതം സമഗ്രമായി പഠിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് ജൈവ വൈവിധ്യ മേഖലയിലെ മാറ്റം പഠിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ ബയോ ഡൈവേര്‍സിറ്റി മാനേജ്‌മെന്റ് കമ്മിറ്റികളുമായി ചേര്‍ന്നാണ് പഠനം.

പ്രാദേശികമായി സൂക്ഷ്മമായ സര്‍വ്വെ നടത്താനാണ് തീരുമാനം. ഒരു മാസത്തിനകം ഇത് പൂര്‍ത്തിയാകും. വിദഗ്ധരടങ്ങിയ സംസ്ഥാനതല സമിതി സര്‍വ്വെയും പഠനവും നിരീക്ഷിക്കും.

ജൈവ വൈവിധ്യ മേഖലയിലെ വിദഗ്ധരായ നൂറു പേരെ പഠനത്തിന് നേതൃത്വം നല്‍കാന്‍ ചുമതലപ്പെടുത്തും.

ഈ റിപ്പോര്‍ട്ടിന്റെ കൂടി പശ്ചാത്തലത്തിലാകും സംസ്ഥാനത്തിന്റെ സുസ്ഥിരവികസനത്തിന് ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News