അഭിമന്യു കൊലപാതകം ഒരാള്‍ കൂടി അറസ്റ്റില്‍; കേസില്‍ ആകെ അറസ്റ്റിലായത് പതിനെട്ടുപേര്‍

മഹാരാജാസിലെ എസ്എഫ്എെ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ ക്യാമ്പസില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി പിടിയിൽ.

നെട്ടൂർ സ്വദേശി അബ്ദുൾ നാസറാണ് പിടിയിലായത്. ഇയാള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത സംഘത്തില്‍പ്പെടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകം നടത്തിയത് നിട്ടൂര്‍ സംഘം എന്ന് അറിയപ്പെടുന്നവരാണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയില്ല രേഖപ്പെടുത്തിയാല്‍ കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം പതിനെട്ടാവും.

എൻഡിഎഫ് പ്രവർത്തകരാണ് കൊലപാതകം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ സംഭവ ദിവസം തന്നെ പൊലീസിന്റെ പിടിയിലായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കോട്ടയം സദേശി അർജുൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആന്തരികാവയവങ്ങൾക്ക്‌ സാരമായി പരുക്കേറ്റ അർജ്ജുനെ ശസ്ത്രക്രിയക്ക്‌ ശേഷം വിശ്രമത്തിലാണ്.

എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗമാണ് രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയായ അഭിമന്യു. പ്രവേശനവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ പതിക്കുകയായിരിന്ന അഭിമന്യുവിനെ അക്രമിസംഘം പിറകെ ഓടി വെട്ടുകയായിരുന്നുവെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പറയുന്നു.

ഇരുപതോളം വരുന്ന അക്രമിസംഘം പുറത്തുനിന്ന് സംഘടിച്ചെത്തി ക്യാമ്പസില്‍ കയറണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ക്യാമ്പസിലെ വിദ്യാര്‍ഥികളല്ലാത്തതിനാല്‍ അകത്തുകയറാന്‍ കഴിയില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞെങ്കിലും സംഘം അതിക്രമിച്ച് കടന്ന് അക്രമം നടത്തുകയായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.

അക്രമത്തിനായി ക്യാമ്പസ്സിനു പുറത്ത്‌ നിന്നുള്ളവരും പങ്ക്‌ ചേർന്നതായും ഇവർ ആരോപിക്കുന്നുണ്ട്‌. ഹോസ്റ്റലിലേക്ക്‌ മടങ്ങും വഴി റോഡരികിൽ വെച്ചാണു ഇവർ അഭിമന്യുവിനെ കുത്തിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News