ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയവരുടെ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നു

ബ്രിട്ടിഷ് എയര്‍വേയ്‌സ് ഹാക്ക് ചെയ്തു. ലക്ഷക്കണക്കിന് യാത്രക്കാരുടെ ക്രെഡിറ്റ്കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നതായി ബ്രിട്ടീഷ് എയര്‍വേയ്‌സ് കമ്പനി വ്യക്തമാക്കി.

ക്രെഡിറ്റ്കാര്‍ഡിലൂടെ ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെ പേയ്മെന്‍റ് നടത്തിയവരുടെ സ്വകാര്യവിവരങ്ങളാണ് ചോര്‍ന്നത്. കമ്പനി വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയുമാണ് ഹാക്കര്‍മാര്‍ ഹാക്കിങ്ങ് നടത്തിയത്.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും യാത്രക്കാരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും ബ്രിട്ടീഷ് എയര്‍വേയ്‌സ് ചെയര്‍മാന്‍ അലക്‌സ് ക്രൂസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News