മണിയുടെ മരണം; ”ഞങ്ങള്‍ 40 പേര്‍ ഇന്നും തീ തിന്നു കൊണ്ടിരിക്കുന്നു”

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതോടെ സിനിമയില്‍ നിരവധി അവസരങ്ങളാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് നടന്‍ ജാഫര്‍ ഇടുക്കി.

ജാഫര്‍ ഇടുക്കിയുടെ വാക്കുകള്‍:

”മണിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ഇന്നും ഞങ്ങള്‍ നാല്‍പതു പേര്‍ തീ തിന്നു കൊണ്ടിരിക്കുകയാണ്.

സിബിഐ ഏറ്റെടുത്ത കേസ് തെളിയുന്നതോടെ മാത്രമേ എന്നെ പോലെയുള്ള ആളുകള്‍ മണിയുടെ സുഹൃത്തായിരുന്നോ വില്ലനായിരുന്നോ എന്നൊക്കെ തെളിയുകയുള്ളൂ. ഓഫറുകള്‍ വന്നിരുന്നു. പക്ഷേ സ്വീകരിക്കാന്‍ മനസനുവദിച്ചില്ല.

തോപ്പില്‍ ജോപ്പനില്‍ അഭിനയിക്കാന്‍ മേക്കപ്പ് ഇട്ടതിന് ശേഷമാണ് പിന്മാറിയത്. ചാനലുകളിലും പത്രങ്ങളിലും വരുന്ന ആരോപണങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് വലിയ വിഷമമാണുണ്ടാക്കിയത്.

മഹേഷിന്റെ പ്രതികാരത്തിലെ വേഷത്തിന് നല്ല പ്രതികരണം ലഭിച്ച് നില്‍ക്കുമ്പോളായിരുന്നു മണിയുടെ മരണം. സിനിമയില്‍ നിന്ന് അകന്നുപോയ എന്നെ നാദിര്‍ഷയാണ് വീണ്ടും തിരിച്ചു കൊണ്ടുവരുന്നത്. രണ്ടാം വരവിലിപ്പോള്‍ പന്ത്രണ്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News