കൊല്ലത്ത്, യുവതി സത്യഗ്രഹസമരമിരിക്കുന്ന സ്ഥലത്ത് സാമൂഹ്യവിരുദ്ധര്‍ മനുഷ്യ വിസര്‍ജ്ജ്യം നിക്ഷേപിച്ചു; സമരത്തെ തകര്‍ക്കാനുള്ള ശ്രമമെന്ന് യുവതി

കൊല്ലം: മകളുടെ പിതൃത്വം അംഗീകരിക്കാന്‍ ഡിഎന്‍എ പരിശോധന ആവശ്യപ്പെട്ട് യുവതി വഴിയോര സത്യഗ്രഹസമരമിരിക്കുന്ന സ്ഥലത്ത് സാമൂഹ്യവിരുദ്ധര്‍ മനുഷ്യ വിസര്‍ജ്ജ്യം നിക്ഷേപിച്ചു.

കോട്ടയം കുമരകം സ്വദേശിനി ശ്രീഭാ പി.എസ് മകളുമായി പോരുവഴി ശാസ്താംനടയില്‍ തുടരുന്ന സമരസ്ഥലത്താണ്
സാമൂഹ്യവിരുദ്ധര്‍ മനുഷ്യ വിസര്‍ജ്ജ്യം നിക്ഷേപിച്ചത്.

താന്‍ നടത്തുന്ന ഗാന്ധിയന്‍ സമരം പൊളിക്കാന്‍ ചിലര്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് മനുഷ്യവിസര്‍ജ്ജ്യംവും മീന്‍ തലയും കൊണ്ടിട്ടതെന്ന് ശ്രീഭ ആരോപിച്ചു. സമരത്തെ ഏതു വിധേനയും തകര്‍ക്കുകയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

1999 ഒക്ടോബര്‍ 15നാണ് ആന്ധ്രയില്‍ വച്ച് ഐവര്‍കാല സ്വദേശിയായ യുവാവ്, കരസേനയില്‍ ജോലിചെയ്യവെ ശ്രീഭയെ വിവാഹം ചെയ്യുന്നത്.

മധ്യപ്രദേശിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലൂമായി 9 വര്‍ഷത്തെ ജീവിതത്തിനൊടുവില്‍ ഇയാള്‍ ഒരു സുപ്രഭാതത്തില്‍ മുങ്ങി.

കുട്ടി തന്റേതല്ലെന്ന വാദം ഉയര്‍ത്തിയ ഇയാള്‍ ആദ്യ ഭാര്യ ശ്രീഭയേയും മകളേയും അംഗീകരിക്കാന്‍ തയാറാവാതായതോടെയാണ് മകളുടെ പിതൃത്വം ഡിഎന്‍എ ടെസ്റ്റിലൂടെ പരിശോധന നടത്തണമെന്ന ആവശ്യം ഉയര്‍ത്തി കഴിഞ്ഞ 20 ദിവസമായി ഭര്‍ത്താവിന്റെ വീടിന്റ സമീപം റോഡരുകില്‍ സമരം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News