ജന്മദിനത്തില്‍ ആഘോഷങ്ങളില്ല; നവകേരള സൃഷ്ടിയില്‍ പങ്കാളിയായി മെഗാസ്റ്റാര്‍ മമ്മൂട്ടി

ജന്മദിനത്തില്‍ ആഘോഷങ്ങളില്ലാതെ നവകേരള സൃഷ്ടിയില്‍ പങ്കാളിയായി മഹാനടന്‍ മമ്മൂട്ടി.

പറവൂരില്‍ പുറമ്പോക്കില്‍ കഴിയുന്ന നിര്‍ധനരായ കുടുംബത്തിന് വീടെന്ന സ്വപ്നമാണ് മമ്മൂട്ടിയുടെ ആരാധകര്‍ യാഥാര്‍ഥ്യമാക്കുന്നത്.

വീടിന്റെ രൂപരേഖ മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ ഫാന്‍സ് അസോസിയേഷന്‍ കൈമാറി. നവകേരള സൃഷ്ടിക്കായി എല്ലാവരും രംഗത്ത് വരണമെന്ന് മമ്മൂടി പറഞ്ഞു.

രണ്ട് കുട്ടികളും ഭര്‍തൃമാതാവുമായി പുറമ്പോക്കില്‍ കഴിയുന്ന ആശ്രിതയ്ക്ക് സ്വപ്നം പോലും കാണാന്‍ കഴിയാത്ത നിമിഷങ്ങളായിരുന്നു അത്.

സഹായ ഹസ്തവുമായി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി തന്നെ നേരിട്ടെത്തി. ആരാധകര്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ രൂപരേഖ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ തന്നെ കൈമാറി.

മമ്മൂക്ക നേരിട്ടെത്തിയതില്‍ വളരെയധികം സന്തോഷവുണ്ടെന്ന് ഫാന്‍സ് അസോസിയേഷനും പറഞ്ഞു.

മമ്മൂക്കയുടെ ജന്മദിന ആഘോഷത്തിനായി കരുതിയിരുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയാണ് അവര്‍. എല്ലാവരുടെയും കാരുണ്യ സ്പര്‍ശത്തില്‍ നന്ദിയുണ്ടെന്ന് ആശ്രിത പറഞ്ഞു.

വൈക്കം സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ സുനില്‍ കുമാറാണ് ആശ്രിതയ്ക്ക് സൗജന്യമായി നാല് സെന്റ് സ്ഥലം നല്‍കിയത്. അവിടെയാണ് മമ്മൂട്ടി ഫാന്‍സ് വീട് വച്ച് നല്‍കുന്നതും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here