സന്ധിയുടെ പ്രശ്നമേയില്ല; യുദ്ധം തുടങ്ങട്ടെ; ഞാന്‍ പൊരുതും; സഞ്ജീവ് ഭട്ടിന്‍റെ കവിത

നരേന്ദ്രമോദിയുടെയും ഗുജറാത്ത് കലാപത്തിന്‍റെയും നിരന്തര വിമര്‍ശകനായ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്‍റെ കവിത സമൂഹ മാധ്യമങ്ങളില്‍ വെറലാകുന്നു.

`ഞാന്‍ പൊരുതും’ എന്ന തലക്കെട്ടില്‍ സഞ്ജീവ് ഭട്ട് എ‍ഴുതിയ കവിതയുടെ മൊ‍ഴിമാറ്റം നിര്‍വ്വഹിച്ചത് പ്രശസ്തകവി സച്ചിദാനന്ദനാണ്.

അസത്യത്തിനും അക്രമത്തിനും എതിരെ മരണം വരെ പൊരുതുമെന്ന് അദ്ദേഹം കവിതയിലൂടെ പറയുന്നു.

പത്ത് വര്‍ഷം മുമ്പത്തെ ഒരു കേസില്‍ പ്രതി ചേര്‍ത്ത് സഞ്ജീവ് ഭട്ടിനെ പൊലീസ് ക‍ഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത പശ്ചാത്തലത്തിലാണ് ഈ ഫാസിസ്റ്റ് വിരുദ്ധ കവിത ജനം ഏറ്റെടുത്തിരിക്കുന്നത്.

കവിത പൂര്‍ണ്ണമായും ചുവടെ വായിക്കാം

ഞാന്‍ പോരുതും

എനിക്ക് തത്ത്വദീക്ഷയുണ്ട്, അധികാരമില്ല
നിങ്ങള്‍ക്ക് അധികാരമുണ്ട്, തത്ത്വദീക്ഷയില്ല
നിങ്ങള്‍ നിങ്ങളും
ഞാന്‍ ഞാനും ആയതുകൊണ്ട്
സന്ധിയുടെ പ്രശ്നമേയില്ല
യുദ്ധം തുടങ്ങട്ടെ
എനിക്ക് സത്യമുണ്ട്, ശക്തിയില്ല
നിങ്ങള്‍ക്ക് ശക്തിയുണ്ട്, സത്യമില്ല
നിങ്ങള്‍ നിങ്ങളും
ഞാന്‍ ഞാനും ആയതുകൊണ്ട്
സന്ധിയുടെ പ്രശ്നമേയില്ല
യുദ്ധം തുടങ്ങട്ടെ.
നിങ്ങള്‍ക്കെന്റെ തലയോട് തകര്‍ക്കാം,
ഞാന്‍ പൊരുതും
നിങ്ങള്‍ക്കെന്റെ എല്ലുകള്‍ ഒടിക്കാം
ഞാന്‍ പൊരുതും
നിങ്ങള്‍ക്കെന്നെ ജീവനോടെ കുഴിച്ചുമൂടാം
ഞാന്‍ പൊരുതും
സത്യം എന്നിലൂടെ ഒഴുകുന്നതുകൊണ്ട്
ഞാന്‍ പൊരുതും
കരുത്തിന്‍റെ ഓരോ അണുവുംകൊണ്ട്
ഞാന്‍ പൊരുതും
അവസാനത്തെ മരണശ്വാസം വരെ
ഞാന്‍ പൊരുതും
നുണകള്‍ കൊണ്ട് നിങ്ങള്‍ പണിതുയര്‍ത്തിയ
കൊട്ടാരം നിലംപൊത്തും വരെ,
നിങ്ങള്‍ അസത്യങ്ങള്‍കൊണ്ട് പൂജിച്ച ചെകുത്താന്‍
എന്‍റെ സത്യത്തിന്‍റെ മാലാഖക്കു മുന്നില്‍ മുട്ടുകുത്തും വരെ.

സഞ്ജീവ് ഭട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News