അഡ്വ വി സലീം ജിസിഡിഎ ചെയർമാൻ; 12 ന് ചുമതല ഏൽക്കും

സിപിഐ (എം) എറണാകുളം ജില്ലാ കമ്മറ്റി അംഗവും ആലുവ ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ അഡ്വ. വി സലീമിനെ GCDA ചെയർമാനായി സർക്കാർ നിയോഗിച്ചു . അഡ്വ സി എൻ മോഹനൻ പാർട്ടി ജില്ലാ സെക്രട്ടറിയായതിനെ തുടർന്ന് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് GCDA ക്ക് പുതിയ ചെയർമാനെ തെരഞ്ഞെടുത്തത് . ഈ മാസം 12 ന് രാവിലെ 10 ന്
GCDA ഓഫീസിൽ പുതിയ ചെയർമാൻ ചുമതല ഏൽക്കും

ആലുവ നഗരസഭ മുൻ വൈസ് ചെയർമാനായ വി. സലിം, ടി സി സി ഡയറക്ടർ ബോർഡ്‌ അംഗവും, സി എം ആർഎൽ, ശ്രീ ശക്തി പേപ്പർ മിൽസ്, ആലുവ റെയിൽവേ ഗുഡ്‌ഷെഡ്, എഫ് ഐ ടി എന്നിവിടങ്ങളിലെ തൊഴിലാളി യൂണിയൻ, ലോട്ടറി സെല്ലേഴ്സ് & ഏജന്റ്സ് യൂണിയൻ എന്നിവയുടെ പ്രസിഡന്റ് കൂടിയാണ്.

എടത്തല അൽ –അമീൻ കോളേജിൽ നിന്നും വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതു പ്രവർത്തനം ആരംഭിച്ചു. കളമശ്ശേരി St: Paul’s കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി, എംജി സർവകലാശാല യൂണിയൻചെയർമാൻ, സർവകലാശാല സ്റ്റുഡന്റസ് കൌൺസിൽ ജനറൽ സെക്രട്ടറി, കൊച്ചിൻ യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് അംഗം, എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്‌, സംസ്ഥാന ജോയിന്റ് സെക്രട്ടറി,, കേന്ദ്ര കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആലുവയിലെ LDF സ്ഥാനാർഥി ആയിരുന്നു..
വിവിധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന്റെ ഭാഗമായി ജയിൽ വാസവും മർദ്ദനവും നേരിടേണ്ടി വന്നിട്ടുണ്ട്, വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര നിരക്ക് നിലനിർത്താനായി നടത്തിയ സമരത്തിനിടയിൽ ഗുണ്ടാ സംഘത്തിന്റെ വധ ശ്രമത്തിൽ നിന്നും രക്ഷപെട്ട് ദീർഘ കാലം ചികിത്സയിൽ കഴിയേണ്ടി വന്നിട്ടുണ്ട്.

സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയായ സലീം ഭാരതീയ വിദ്യാപീഠം യൂണിവേഴ്സിറ്റിയിൽ നിന്നും നിയമത്തിലും ബിരുദം നേടിയിട്ടുണ്ട്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here