സന്ദര്‍ശകര്‍ക്കൊപ്പം വാഹനത്തില്‍ സിംഹത്തിന്‍റെ കുസൃതി; വീഡിയോ കാണാം

തുറന്ന മൃഗശാലയിൽ സന്ദർശകരുമായി പോയ സഫാരി വാഹനത്തിലേക്ക് ചാടിക്കയറിയ സിംഹം അവർക്കിടയിലൂടെ നടക്കുന്ന് കുസൃതി കാട്ടുന്ന രസകരമായ വീഡിയോ സോഷ്യൽമീഡിയയുടെ കൈയ്യടി നേടുന്നു. പെനിസ്വലയിലെ ക്രൈമിയയിലെ തായ്ഗാൻ സഫാരി പാർക്കിലാണ് സംഭവം.

വാഹനത്തിനുള്ളിൽ കയറിയ സിംഹം സന്ദർശകരുടെ ശരീരത്തിനു മുകളിൽ കൂടി കയറുന്നതാണ് ദൃശ്യങ്ങളിൽ. തികച്ചു ശാന്തനായിരുന്ന സിംഹം ഒരു വിധത്തിലും സന്ദർശകരെ വേദനിപ്പിച്ചിരുന്നില്ല. മൃഗശാലാ അധികൃതർ തന്നെയാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

മൃഗശാലയുടെ ഉടമയായിരുന്നു ഈ വാഹനം ഓടിച്ചിരുന്നത്. ആദ്യം ഉടമയുടെ സീറ്റിനടുത്തെത്തിയ സിംഹം സ്നേഹപ്രകടനങ്ങള്‍ക്ക് ശേഷം ഡ്രൈവറെ പുറത്താക്കി വാഹനത്തിനുള്ളിലേക്ക് കയറുകയായിരുന്നു. ഇതോടെ സിംഹത്തെ കണ്ട് ഭയന്നു പോയ സന്ദർശകരിലൊരാൾ വാഹനത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങി മാറി നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

മൃഗശാലയുടമ ബലംപ്രയോഗിച്ച് മുന്‍ സീറ്റില്‍ നിന്ന് പുറത്താക്കിയെങ്കിലും ഉടന്‍ തന്നെ സിംഹം പിന്‍സീറ്റ് യാത്രക്കാരുടെ അടുത്തെത്തി കുസൃതികള്‍ തുടര്‍ന്നു. മൂന്നാം നിര സീറ്റിലിരുന്ന യുവതിയെ കെട്ടിപ്പിടിച്ച് ഉമ്മവെക്കാനും സിംഹം തയ്യാറായി. സിംഹത്തിന്‍റെ കുസൃതികള്‍ ആസ്വദിച്ച യാത്രക്കാര്‍ ജീവിതത്തിലെ ഈ അപൂര്‍വ ദൃശ്യങ്ങളെല്ലാം വീഡിയോയില്‍ പകര്‍ത്തി.

രണ്ട് മാസം മുമ്പ് ഇതേ പാർക്കിൽ വാഹനത്തിലെത്തിയ സന്ദർശകരെ മറ്റൊരു സിംഹം ആക്രമിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News