‘കണ്ണന്താനം ശൗചാലയം; ഉദ്ഘാടനം മോദി’; അറുതിയില്ലാത്ത ഇന്ധനക്കൊള്ളക്കെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു

കണ്ണൂര്‍: പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധം ശ്രദ്ധേയമാകുന്നു. ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച പരിപാടിയാണ് വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമാകുന്നത്.

പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കുന്നത് ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ വേണ്ടിയാണെന്ന് പ്രഖ്യാപിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേരില്‍ പ്രതീകാത്മകമായി നിര്‍മ്മിച്ച ശൗചാലയം നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന രീതിയിലാണ് ഡിവൈഎഫ്ഐ പരിപാടി സംഘടിപ്പിച്ചത്.

തുടര്‍ന്ന് നടന്ന ടെലിഫോൺ എക്സ്ചേഞ്ച് മാർച്ച് എസ്എഫ്ഐ കേന്ദ്രക്കമ്മറ്റി അംഗവും ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് ബ്ലോക്ക് സെക്രട്ടറിയുമായ മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here