റോഡും വാഹനങ്ങളുമില്ല; മുളയിൽ കെട്ടിത്തൂക്കി ആശുപത്രിയിലേക്ക് ഗർഭിണിയെ എടുത്തത് 6 കിലോമീറ്റര്‍; കിലോമീറ്ററുകള്‍ പിന്നിട്ടപ്പോള്‍ പ്രസവ വേദന; വിഡിയോ വെെറല്‍

മുളങ്കൊകളില്‍ കെട്ടിത്തൂക്കി കിലോമീറ്ററുകൾ അകലെയുള്ള ആശുപത്രിയിലെക്ക് ഗര്‍ഭിണിയുമായി പോകുന്ന നാട്ടുകാരുടെ വീഡിയോ പുറത്ത്.  സംഭവത്തില്‍ പെണ്‍കുട്ടി വ‍ഴിയില്‍ പ്രസവിച്ചു. കര്‍ണാടകയിലെ  വിസിയനഗരം ജില്ലയിലെ  ഗ്രാമത്തിലാണ് സംഭവം.

ആശുപത്രിയിലേക്ക്  ചുമന്ന് കൊണ്ടു പോകവേ,  ഗര്‍ഭിണി പ്രസവിക്കുകയായിരുന്നു.  വിസിയനഗരം ജില്ലയിലെ ആദിവാസി ഊരിലെ മുത്തമ്മ എന്ന യുവതിയാണ് വ‍ഴി മധ്യേ പ്രസവിച്ചത്.

ദുര്‍ഘടമായ വ‍ഴിയിലൂടെ സഞ്ചരിക്കാന്‍ ക‍ഴിയില്ലെന്ന് നേരത്തെ, അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.എന്നാല്‍, അധികൃതര്‍ പരാതിയെ അവഗണിക്കുകയായിരുന്നു.

ആറു കിലോമീറ്ററുകളോളം ഗര്‍ഭിണിയെ ചുമന്നെങ്കിലും,  പ്രസവവേദന കലശലായതിനെത്തുടര്‍ന്ന്  മുത്തമ്മ ഗ്രാമവാസികളായ സ്ത്രീകൾ ചേര്‍ന്ന്പ്ര സവത്തിനായി സഹായിക്കുകയായിരുന്നു.

നേരത്തെയും ഇവരുടെ ഊരില്‍ ഇത്തരത്തിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാതിരുന്നതിനെത്തുടര്‍ന്ന്, കുട്ടി മരിച്ചു പോകുകയായിരുന്നെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് പറയുന്നു. ഇതേത്തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടതെന്നും യുവാവ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News