സോഷ്യല്‍ മീഡിയ ഹബ്; ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിയുടെ നീക്കത്തില്‍ വിശദീകരണം തേടി സുപ്രീം കോടതി

ആധാറിന് എതിരായ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ നിരീക്ഷിക്കാന്‍ സോഷ്യല്‍ മീഡിയ ഹബ് രൂപീകരിക്കാനുള്ള ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിയുടെ നീക്കത്തില്‍ സുപ്രീം കോടതി അറ്റോര്‍ണി ജനറലിനോട് വിശദീകരണം തേടി.

സോഷ്യല്‍ മീഡിയ ഹബ് രൂപീകരിക്കാനുള്ള ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിയുടെ ടെണ്ടറിനെപ്പറ്റി വിശദീകരിക്കാനാണ് കോടതി ആവശ്യപ്പെട്ടത്.

ആധാറിന് സാധുത നല്‍കണമെന്ന് വാദിച്ചപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമാണ് നിര്‍ദ്ദിഷ്ട പദ്ധതിയെന്ന് കോടതി നിരീക്ഷിച്ചു. മാധ്യമ നിരീക്ഷണത്തിന് സംവിധാനം രൂപീകരിക്കാനുള്ള നീക്കം വാര്‍ത്താ വിതരണ മന്ത്രാലയം ഉപേക്ഷിച്ചതായി എജി നേരത്തെ കോടതിയെ അറിയിച്ച കാര്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടുകയും ചെയ്തു.

തൃണമൂല്‍ കോണ്ഗ്രസ് എംഎല്‍എ മൊഹുവ മൊയ്ത്രയാണ് അതോറിറ്റിയുടെ നീക്കത്തിനെതിരായി കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here