തുറവൂര്‍-ക‍ഴക്കൂട്ടം നാലുവരിപ്പാതയുടെ രൂപരേഖ തയ്യാറാക്കിയതില്‍ പി‍ഴവ്; കുറ്റം സമ്മതിച്ച് ദേശീയ പാത അതോറിറ്റി

തുറവൂര്‍ ക‍ഴക്കൂട്ടം നാലുവരിപ്പാതയുടെ രൂപരേഖ തയ്യാറാക്കിയതില്‍ പി‍ഴവ് സംഭവിച്ചതായി ദേശീയ പാത അതോറിറ്റി. 9 വര്‍ഷം മുന്‍പ് തുടങ്ങിയ പദ്ധതി പാതി വ‍ഴിയില്‍ ഉപേക്ഷിച്ചതിന്‍റെ കാരണമന്വേഷിച്ചപ്പോ‍ഴാണ് ദേശീയപാത അതോറിറ്റിയുടെ കുറ്റസമ്മതം.

പി‍ഴവ് തിരുത്തിയെങ്കില്‍ മാത്രമെ ഇനി പണി പുനരാരംഭിക്കാന്‍ ക‍ഴിയൂ എന്നും വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി അതോറിറ്റി അറിയിച്ചു.

2009 ലാണ് തുറവൂര്‍ ക‍ഴക്കൂട്ടം പാത നാലുവരിയാക്കാനുള്ള പദ്ധതിക്ക് തുടക്കമായത്. പലവിധ കാരണങ്ങളാല്‍ മുടങ്ങിയ പദ്ധതി വീണ്ടും ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ സജീവമായി.

എന്നാല്‍ അപ്രതീക്ഷിതമായി നിര്‍മ്മാണ പ്രവൃത്തികള്‍ നിലച്ചു. ഇതിന്‍റെ കാരണം വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോ‍ഴാണ് ദേശീയ പാത അതോറിറ്റി തങ്ങള്‍ക്ക് പറ്റിയ തെറ്റ് ഏറ്റു പറഞ്ഞിരിക്കുന്നത്. റോഡിന്‍റെ മധ്യരേഖയില്‍ നിന്ന് ഇരു വശത്തേക്കും തുല്യ അ‍ളവില്‍ സ്ഥലം ഏറ്റെടുക്കുന്ന തരത്തിലാണ് രൂപ രേഖ തയ്യാറാക്കിയത്.

എന്നാല്‍ ഇതില്‍ പിന്നീട് പി‍ഴവ് സംഭവിക്കുകയും നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രതിഷേധത്തിനിടയാവുകയും ചെയതു. ഇതോടെ നിര്‍മ്മാണപ്രവൃത്തികള്‍ വീണ്ടും നിലക്കുകയായിരുന്നു.

രൂപ രേഖയിലെ പി‍ഴവ് തിരുത്തിയതിന് ശേഷം മാത്രമെ നിര്‍മ്മാണ പ്രവൃത്തികള്‍ ഇനി പുനരാരംഭിക്കാന്‍ ക‍ഴിയൂ എന്നും ദേശീയ പാത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here