പ്രളയദുരന്ത മുഖത്ത് രക്ഷകരായ അഗ്നി ശമന സേനാംഗങ്ങള്‍ക്ക് കൊച്ചിയില്‍ ആദരം

പ്രളയദുരന്ത മുഖത്ത് രക്ഷകരായ അഗ്നി ശമന സേനാംഗങ്ങള്‍ക്ക് കൊച്ചിയില്‍ ആദരം. കേരള ഫയര്‍ ആന്‍റ് റസ്ക്യൂ വിഭാഗത്തിന്‍റെ നേതൃത്വത്തിലാണ് സഹപ്രവര്‍ത്തകരെ ആദരിച്ചത്.

നവ കേരളത്തെ സുരക്ഷിത കേരളമായി നിലനിര്‍ത്താന്‍ സേനാംഗങ്ങള്‍ രംഗത്തിറങ്ങണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഫയര്‍ ഫോ‍ഴ്സ് മേധാവി എ. ഹേമചന്ദ്രന്‍ പറഞ്ഞു.

മഹാപ്രളയത്തില്‍ അകപ്പെട്ട് ജീവനു വേണ്ടി നിലവിളിച്ചവര്‍ക്ക് രക്ഷകരായ എറണാകുളം ഇടുക്കി ഡിവിഷനുകളിലെ അഗ്നി ശമന സേനാംഗങ്ങളെയാണ് സഹപ്രവര്‍ത്തകര്‍ ആദരിച്ചത്. മഹത്വ പൂര്‍ണ്ണമായ സേവനം കാ‍ഴ്ച്ചവെക്കുന്ന സേനയുടെ ഭാഗമാവുന്നത് വലിയ ഭാഗ്യമായി കരുതണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഫയര്‍ ഫോ‍ഴ്സ് മേധാവി എ ഹേമചന്ദ്രന്‍ പറഞ്ഞു.

സേനയുടെ മികച്ച പ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയില്‍ നിന്നും സ്വീകരിച്ച പുരസ്ക്കാരം ഓരോ അംഗത്തിനും അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. സേനാംഗങ്ങളോടൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ വിവിധ രംഗത്തുള്ളവരെയും ചടങ്ങില്‍ ആദരിച്ചു.

കേരള ഫയര്‍ ആന്‍റ് റസ്ക്യു സര്‍വ്വീസസ് ടെക്നിക്കല്‍ വിഭാഗം ഡയറക്ടര്‍ R പ്രസാദ് അധ്യക്ഷനായിരുന്നു. ഫയര്‍ ഫോ‍ഴ്സ് ഉദ്യോഗസ്ഥരും അസോസിയേഷന്‍ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News