ഡീസല്‍ വില വര്‍ദ്ധനവ്; കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി സംവിധാനം ഇന്നുമുതല്‍ നിലവില്‍ വരും

ഡീസൽ വില വർദ്ധനവ് കാരണം കെ എസ് ആർ ടി സി ഒാർഡിനറി സർവ്വീസുകളെല്ലാം സിംഗിൾ ഡ്യൂട്ടികളാക്കുന്നു.ഇന്നു മുതൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നിലവിൽ വരും.

കെ എസ് ആർ ടി സി സിഎംഡി ടോമിൻ ജെ തച്ചങ്കരിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

നാല് മസങ്ങൾക്ക് മുമ്പ് ഡീസലിന് 64 രൂപയായിരുന്നത് നിലവിൽ 77 രൂപയായി. ഒരുദിവസത്തെ കെ എസ് ആർ ടി സിയുടെ ഡീസൽ ഉപഭോഗം 4.65ലക്ഷം ലിറ്റർ വരെയാണ്.

ഇങ്ങനെ ഡീസൽ ഇനത്തിൽ കോർപ്പറേഷന് പ്രതിമാസം 18.13കോടിരൂപ അധികമായി ചിലവ് വരുന്നു.എന്നാൽ ഒരുമാസം ഗവർണ്‍മെന്‍റിൽ നിന്നും ശമ്പളത്തിനും മറ്റ് എല്ലാ ചിലവുകൾക്കുമായി ലഭിക്കുന്നകത്20 കോടി രൂപ മാത്രമാണ്.

ഇത്തരത്തിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കോർപ്പറേഷൻ കടന്നുപോകുന്ന സാഹചര്യത്തിലാണ് സർവ്വീസ് ഒപ്പറേഷനിൽ ഫലപ്രദമായ മാറ്റം വരുത്തുവാൽ കോർപ്പറേഷൻ നിർബന്ധിതമായിരിക്കുന്നത്.

അതിനാലാണ് കെ എസ് ആർ ടി സി ഒാർഡിനറി സർവ്വീസുകളെല്ലാം സിംഗിൾ ഡ്യൂട്ടികളാക്കുന്നത്. ഇത്തരത്തിൽ പുനക്രമീകരിക്കുന്ന പുതിയ ഷെഡ്യൂൾ ഡ്യൂട്ടി സംബ്രദായം ഇന്ന് മുതൽ നിലവിൽ വരും.

കെഎസ്ആർടിസി സിഎംഡി ടോമിൻ ജെ തച്ചങ്കരിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഡ്യൂട്ടി സമ്പ്രദായം പുനക്രമീകിക്കുമ്പോൾ കെഎസ്ആര്‍ടിസി യുടെ തന്നെ അടുത്ത യൂണിറ്റുകളിലെ ഷെഡ്യൂളുകളെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് യൂണിറ്റ് ഒാഫീസർമാർ ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ പറയുന്നു.

സിംഗിൾ ഡ്യൂട്ടി ഷെഡ്യൂളുകൾ ആദ്യമാസം 8500രൂപയെങ്കിലും വുമാന ഉറപ്പാക്കേണ്ടതാണെന്നും.ഇല്ലാത്തപക്ഷം മേഘലാ ഒാഫീസിൽ വിവരമറിയിക്കണമെന്നും ഉത്തരവിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News