ഓവല്‍ ടെസ്റ്റ്: നിലകണ്ടെത്താന്‍ പൊരുതി ഇംഗ്ലണ്ട്; കുക്കിന് യാത്രയയപ്പ് നല്‍കി ഇന്ത്യന്‍ ബോളര്‍മാര്‍

ഓവല്‍ ടെസ്റ്റില്‍ ഭേദപ്പെട്ട സ്കോര്‍ കണ്ടെത്താന്‍ ഇംഗ്ലണ്ട് പൊരുതുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ അലെസ്റ്റെര്‍ കുക്കും, കീറ്റണ്‍ ജെന്നിംഗ്സും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയെങ്കിലും മധ്യമിര തകര്‍ന്നടിഞ്ഞു.

ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് 7വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് എന്ന നിലയിലാണ്.ഇംഗ്ലണ്ടിന് വേണ്ടി അലെസ്റ്റര്‍ കുക്ക് 71 റണ്‍സും, മൊയിന്‍ അലി 50റണ്‍സും നേടി.

11 റണ്‍സോടെ ജോസ് ബട്ലറും, 4 റണ്‍സോടെ ആദില്‍ റാഷിദുമാണ് ക്രീസില്‍. ഇന്ത്യയ്ക്ക് വേണ്ടി ഇശാന്ത് ശര്‍മ 3വിക്കറ്റും, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നിവര്‍ 2 വിക്കറ്റ് വീതവും വീ‍ഴ്ത്തി.

അലെസ്റ്റര്‍ കുക്കിന്‍റെ വിരമിക്ക്ല്‍ ടെസ്റ്റ് കൂടിയാണിത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News