എന്തുകൊണ്ട് ഇവര്‍ക്ക് ഫെയ്സ്ബുക്കിനോട് താല്‍പര്യം കുറയുന്നു; പരിഹാരം തിരഞ്ഞ് ഫെയ്സ്ബുക്ക് അധികൃതര്‍

ചുരുങ്ങിയ കാലംകൊണ്ട് പ്രായഭേദമന്യേ ജനങ്ങള്‍ക്കിടയില്‍ പ്രാചാരം നേടിയ ഫെയ്സ്ബുക്ക് പുതിയ വെല്ലുവിളികള്‍ നേരിടുകയാണ്.

അടുത്തിടെ ഉയര്‍ന്നുവന്ന കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഫെയ്സ്ബുക്കിന്‍റെ ജനപ്രിയതയ്ക്ക്മേല്‍ കരിനി‍ഴല്‍ വീ‍ഴ്ത്തുന്നതായാണ് പുതിയ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

മൂന്നിലൊരാള്‍ അമേരിക്കയില്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നു എന്നാണ് സര്‍വ്വെ റിപ്പോര്‍ട്ട്.

പ്യൂ റിസേര്‍ച്ച് സെന്‍ററിന്‍റെ (Pew Research Center) സര്‍വേയിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അമേരിക്കയിലെ മൂന്നിലൊന്ന് ആള്‍ക്കാര്‍ അടുത്ത കാലത്തായി തങ്ങളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.

വിവാദങ്ങള്‍ ഫെയ്സ്ബുക്കിന്‍റെ ജനപ്രിയതയെ കാര്യമായി സ്വാധീനിച്ചിരിക്കുന്നു എന്ന് തന്നെയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സര്‍വെ പ്രകാരം അമേരിക്കയിലെ പ്രായപൂര്‍ത്തിയായ 74 ശതമാനം ഫെയ്സ്ബുക്ക് ഉപയോക്താക്കളും സ്വകാര്യത സെറ്റിങ്സില്‍ മാറ്റം വരുത്തിയോ താത്കാലികമായി ഫെയ്സ് ബുക്കില്‍ നിന്നു പിന്മാറുകയോ പൂര്‍ണമായും ഡിലീറ്റു ചെയ്യുകയോ ചെയ്തിട്ടുണ്ട്.

26 ശതമാനം ഉപയോക്താക്കളാണ് ഫെയ്സ്ബുക്ക് പാടെ ഡിലീറ്റ് ചെയ്തതെങ്കില്‍ 54 ശതമാനം പേരും പ്രൈവസി സെറ്റിങ്സില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

42 ശതമാനം പേര്‍ ആപ് ഉപയോഗം താത്കാലികമായി നിറുത്തി. രാഷ്ട്രീയ മുതലെടുപ്പ്, വെബ്സൈറ്റിലൂടെ തങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന ശല്യം ചെയ്യല്‍ തുടങ്ങി നിരവധി കാരണങ്ങളാണ് ഫെയ്സ്ബുക്ക് ഉപേക്ഷിക്കുന്നവര്‍ അതിന് കാരണമായി ചുണ്ടിക്കാണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News