‘അങ്ങനെയങ്ങ് പോയാലോ’ മൈതാനത്ത് കുക്കിനെ അമ്പരപ്പിച്ച് ഇന്ത്യന്‍ താരങ്ങള്‍; കൂട്ടിന് അമ്പയറും

ഇംഗ്ലണ്ടിന്‍റെ മുന്‍ ക്യാപ്റ്റനും മുന്‍നിര ബാറ്റ്സ്മാനുമായ കുക്ക് തന്‍റെ അവസാന മത്സരം ക‍ളിക്കുകയാണ് ഒവല്‍ ക്രക്കറ്റ് മൈതാനത്ത്.

ചുരുങ്ങിയ കാലംകൊണ്ട് ഇംഗ്ലണ്ട് ക്രിക്കറ്റിങ്ങിന്‍രെ മുന്‍നിരയിലേക്ക് കടന്നുവന്ന കുക്കിന് അടുത്ത കാലത്തായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ക‍ഴിഞ്ഞിട്ടില്ല.

ഇന്ത്യയ്ക്കെതിരായ പരമ്പരയിലും കുക്കിന് കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ ക‍ഴിഞ്ഞിരുന്നില്ല. ഏ‍ഴ് ഇന്നിങ്സുകളില്‍ നിന്നായി 109 റണ്‍സ് മാത്രമാണ് കുക്കിന്‍റെ സമ്പാദ്യം.

ഇതോടെയാണ് ഒരു പതിറ്റാണ്ടിലേറെ നീണ്ട കരിയറിന് കുക്ക് തിരശീല താ‍ഴ്ത്തുന്നത്. 2006 ലാണ് കുക്ക് ഇംഗ്ലണ്ടിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്.

കുക്കിന്‍റെ വിരമിക്കല്‍ മത്സരത്തിലാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ താരത്തിന് സര്‍പ്രൈസ് നല്‍കിയത് കൂട്ടിന് അമ്പയറും ഉണ്ടായി.

സാധാരണയായി നിരമിക്കുന്ന താരത്തിന് മത്സരത്തിന്‍റെ അവസാനമാണ് യാത്രയയപ്പ് നല്‍കാറുള്ളത് എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായാണ് ഇന്ത്യന്‍ ടീം കുക്കിന് യാത്രയയപ്പ് നല്‍കിയത്.

ടോസ് നേടി ഇംഗ്ലണ്ടിന് വേണ്ടി ബാറ്റിംഗിനിറങ്ങിയ കുക്കിന് രാജകീയ വരവേല്‍പ്പാണ് താരങ്ങള്‍ നല്‍കിയത്. ഇംഗ്ലണ്ടിന്‍റെയും ഇന്ത്യയുടെയും പതാകയേന്തി കുട്ടികള്‍ക്ക് നടുവിലൂടെ കുക്ക് മൈതാനത്തേക്ക് തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി കുക്കിനെ മൈതാനത്തേക്ക് ആനയിച്ചു കൂട്ടിന് അമ്പയറും.

ടെസ്റ്റിലെ മികച്ച റണ്‍വേട്ടക്കാരില്‍ ആറാമനാണ് കുക്ക് ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന താരവും കുക്ക് തന്നെ 160 മത്സരങ്ങളില്‍ നിന്നായി 12254 റണ്‍സാണ് കുക്കിന്‍റെ സമ്പാദ്യം ഇതില്‍ 92 സെഞ്ച്വറിക‍ളും ഉല്‍പ്പെടും.

92 ഏകദിനങ്ങളില്‍ നിന്നായി 3204 റണ്‍സും താരം നേടിയിട്ടുണ്ട്. 59 ടെസ്റ്റ് മത്സരങ്ങളില്‍ താരം ഇംഗ്ലണ്ടിനെ നയിച്ചിട്ടുണ്ട്. വിരമിച്ചാലും കൗണ്ടി ക്രിക്കറ്റില്‍ തുടരുമെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here