സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷന്‍ ഇന്നും നാളെയും; പ്രവേശനം സ്റ്റേ ചെയ്ത കോളേജുകളെ മാറ്റി നിര്‍ത്തി

ന്യൂ​ഡ​ൽ​ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള സംസ്ഥാനത്തെ സ്പോട്ട് അഡ്മിഷന്‍ ഇന്നും നാളെയും നടക്കും സുപ്രീം കോടതി പ്രവേശനം സ്റ്റേ ചെയ്ത നാല് കോലേജുകളെ ഒ‍ഴിവാക്കിയാണ് സംസ്ഥാനത്ത് മോപ് അപ് കൗണ്‍സിലിങ് നടക്കുന്നത്.

തൊ​ടു​പു​ഴ അ​സ്​​ഹ​ർ കോളേജ്, വ​യ​നാ​ട്​ ഡിഎം കോളേ​ജ്, പാ​ല​ക്കാ​ട്​ പി.​കെ.ദാ​സ്, വ​ർ​ക്ക​ല എ​സ്ആ​ർ കോളേജു​ക​ൾ​ക്ക്​ ഹൈ​ക്കോ​ട​തി ന​ൽ​കി​യ പ്ര​വേ​ശ​ന അ​നു​മ​തി സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു.

ബുധനാ‍ഴ്ചയാണ് സുപ്രീം കോടതി ഈ കേസ് വീണ്ടും പരിഗണിക്കുക. നിലവിലെ സ്ഥിതിയനുസരിച്ച് ബുധനാ‍ഴ്ചവരെ ഈ കോളേജുകളുടെ സ്റ്റേ തുടരുമെന്ന് ഇന്നലെ പറഞ്ഞിരുന്നു ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇവയെ ഒ‍ഴിവാക്കിക്കൊണ്ട് സ്പോട്ട് അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചത്.

നാല് കോളേജുകളോടും എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
ഇവയെ ഒഴിവാക്കി ബാക്കിയുള്ള കോളജുകളിലെ ഒഴിവുള്ള 71 മെഡിക്കല്‍ സീറ്റുകളിലേക്ക് സീറ്റുകളിലേക്കാണ് ഇന്നും നാളെയുമായി പ്രവേശനം നടത്തുന്നത്.

ഉയര്‍ന്ന റാങ്കുകളിലുള്ള പ്രവേശനം ഉറപ്പാക്കിയ 93 സീറ്റുകളില്‍ മാറ്റമുണ്ടാകില്ല. സ്പോട്ട് അഡ്മിഷന്‍ പൂര്‍ത്തീകരിച്ചിട്ടും വിദ്യാര്‍ത്ഥികള്‍ പ്രവേശനം തേടാതെ വന്നാല്‍ ആ സീറ്റുകളിലേക്ക് വീണ്ടും അഡ്മിഷന്‍ നടത്തും.

അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി സംസ്ഥാനത്തെ നാലു കോളേജുകളിലെ പ്രവേശനം സ്റ്റേ ചെയ്തത്.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി പ്രവേശന നടപടികള്‍ സ്റ്റേ ചെയ്തത്.

വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുക‍ളും വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ കോളേജുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here