കുതിക്കുന്ന വില കിതക്കുന്ന ജനത; രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ദ്ധിപ്പിച്ചു

രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായി വര്‍ദ്ധിക്കുകയാണ്. സാധാരണക്കാരന്‍റെ നടുവൊടിച്ച് ഇന്ധനവില ഇന്നും വർദ്ധിപ്പിച്ചു.

ദില്ലിയില്‍ പെട്രാള്‍ വില 29 പൈസ വര്‍ദ്ധിച്ച് 80.38 പൈസയും ഡീസല്‍ വില 38 പൈസ വര്‍ദ്ധിച്ച് 72.51 പൈസയുമായി.

മുംബയിലും സമാന നിരക്കിൽ വർദ്ധനവ് ഉണ്ടായി.മുംബൈയിൽ പെട്രാള്‍ വില 87.77 പൈസയും ഡിസല്‍ വില 76.98 പൈസയുമാണ്.

മുംബൈയിലെ ഇന്ധനവില മെട്രോ നഗരങ്ങളിലെ ഉയര്‍ന്ന നിരക്കിലാണ്. ഇന്നലെ പെട്രോളിന് 48 പൈസയും ഡീസലിന് 55 പൈസയും എണ്ണകമ്പനികൾ വർധിപ്പിച്ചിരുന്നു.

തിരുവനന്തപുരത്ത് 50 പൈസ ഉയര്‍ന്ന് 83 രൂപ 40 പൈസയായി. ഡീസല്‍ വില 58 പൈസ ഉയര്‍ന്ന് 77 രൂപ 52 പൈസയായി.

ഇന്ധന വില പിടിച്ചുനിര്‍ത്തുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്, ഇടതുപക്ഷവും മറ്റ് പ്രതിപക്ഷ പാർട്ടികളും തിങ്കളാഴ്ച ബന്ദും ഹർത്താലും പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News