പ്രളയക്കെടുതി വിലയിരുത്താന്‍ ലോക ബാങ്ക് സംഘം വീണ്ടും കേരളത്തിലെത്തും

കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം വീണ്ടും കേരളത്തിലെത്തും.20 അംഗലോക ബാങ്ക് സംഘത്തിന് കേരളം സന്ദര്‍ശിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചു.

അടുത്തയാഴ്ച്ച കേരളത്തിലെത്തുന്ന ലോകബാങ്ക് സംഘം കേരളത്തിലെ പ്രളയബാധിത മേഘലകള്‍ സന്ദര്‍ശിച്ച് നഷ്ടം സംബന്ധിച്ച വിശദമായ പരിശോധന നടത്തുകയും എത്രത്തോളം തുക ആവശ്യമായി വരുമെന്ന് കണക്കെടുക്കുകയും ചെയ്യും.

കഴിഞ്ഞ ആഴ്ച ലോക ബാങ്ക് സംഘത്തിന്റെ സന്ദര്‍ശനത്തില്‍ ഉദ്യോഗസ്ഥതലത്തിലുള്ള ചര്‍ച്ചകള്‍ മാത്രമായിരുന്നു നടന്നത്.

ഈ മാസം 3ാം തീയതി ലോകബാങ്ക് സഹായം അഭ്യര്‍ത്ഥിച്ച് കേരളം കത്തയച്ചിരുന്നു ഈ പശ്ചാത്തലത്തിലാണ് ലോകബാങ്ക് സംഘം വീണ്ടും കേരളം സന്ദര്‍ശിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here