വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി എംഎം മണി; കേന്ദ്ര പൂളില്‍നിന്ന് കിട്ടുന്ന വൈദ്യുതിയും കുറവ്

ഇടുക്കി: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് വൈദ്യുത മന്ത്രി എംഎം മണി.

പ്രളയം നിമിത്തം ആറ് പവര്‍ഹൗസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. വൈദ്യുതി ഉത്പാദനത്തില്‍ 350 മെഗാവാട്ട് വൈദ്യുതി കുറവുണ്ടായി.

കൂടാതെ കേന്ദ്ര പൂളില്‍നിന്ന് കിട്ടുന്ന വൈദ്യുതിയും കുറവാണ്. സംസ്ഥാനത്ത് 750 മെഗാവാട്ടിന്റെ വൈദ്യുതി ക്ഷാമം നേരിടുന്നുണ്ട്. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം നടക്കുന്നത്.

ഈ സാഹചര്യത്തില്‍ കുറഞ്ഞതോതില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിന്നേക്കുമെന്നും എം എം മണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News