മമ്മൂട്ടിയോ മോഹന്‍ലാലോ? ഈ അമ്മൂമ്മയുടെ ഉത്തരം വൈറല്‍

മമ്മൂട്ടിയെയാണോ മോഹന്‍ലാലിനെയാണോ കൂടുതല്‍ ഇഷ്ടം. ഈ ചോദ്യം കേട്ടാല്‍ എല്ലാവരും ആദ്യമൊന്ന് ഉരുണ്ട് കളിക്കും. കാരണം മലയാളികള്‍ക്ക് രണ്ടു പേരെയും ഇഷ്ടമാണ്.

ഇപ്പോഴിതാ, ഈ ചോദ്യത്തിന് ഒരു അമ്മൂമ്മ നല്‍കിയ ഉത്തരമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

മോഹന്‍ലാലാണോ മമ്മൂട്ടിയാണോ മികച്ച നടന്‍ എന്ന് ചോദിച്ചപ്പോള്‍ അമ്മൂമ്മ പറഞ്ഞത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്നാണ്.

അമ്മൂമ്മയുടെ വാക്കുകള്‍:

”ഞാന്‍ മുമ്പേ പറഞ്ഞില്ലേ. മോഹന്‍ലാലിന് ആ ഒരു ഇതൊക്കെയെ ഉള്ളു. അഭിനയിക്കുന്നത് മമ്മൂട്ടിയാണ്.
അതിന്റെ കാരണം, മമ്മൂട്ടിക്ക് ഒരാള്‍ പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. അവന്‍ സ്വയം ചെയ്‌തോളും. കലാപരമായി വാസനയുള്ളവനാണവന്‍.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here