ഈ എടിഎമ്മില്‍ നിന്ന് 500 രൂപ പിന്‍വലിച്ചവര്‍ക്ക് കിട്ടിയത് 2,000 രൂപ; എച്ച്ഡിഎഫ്‌സി ബാങ്കിന് നഷ്ടം 25 ലക്ഷം രൂപ

ദില്ലി: എടിഎമ്മില്‍ നിന്ന് അഞ്ഞൂറ് രൂപ പിന്‍വലിച്ചവര്‍ക്കെല്ലാം രണ്ടായിരം രൂപ കിട്ടിയപ്പോള്‍ ബാങ്കിന് നഷ്ടം 25 ലക്ഷം രൂപ.

അഞ്ഞൂറിന്റെ നോട്ടുകള്‍ നിറയ്‌ക്കേണ്ട ട്രേയില്‍ അബദ്ധത്തില്‍ 2000 രൂപയുടെ നോട്ട് നിറച്ചതാണ് ഇടപാടുകാര്‍ക്ക് ലാഭവും ബാങ്കിന് നഷട്‌വും വരുത്തിയത്.

ജംഷദ്പൂരിലെ ബരഡിക് ബസാര്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് കഴിഞ്ഞ ദിവസം പണം പിന്‍വലിച്ചവര്‍ക്കാണ് ലോട്ടറിയടിച്ചത്. 10,00 രൂപ പിന്‍വലിച്ചവര്‍ക്ക് 40,00 രൂപ കിട്ടി. 20,000 പിന്‍വലിച്ചപ്പോള്‍ 80,000. ഇതോടെ കേട്ടറിഞ്ഞെത്തിയവരെല്ലാം ചേര്‍ന്ന് കുറച്ചു മണിക്കൂര്‍ക്കൊണ്ട് എടിഎം കാലിയാക്കി.

പണം നിറയ്ക്കാന്‍ കരറെടുത്ത സ്വകാര്യ ഏജന്‍സിക്കാണ് കൈയദ്ധം പറ്റിയത്.

പണം പിന്‍വലിച്ചവരുടെ വിവരം ശേഖരിച്ച് അധികമായി ലഭിച്ച പണം തിരിച്ചടക്കാന്‍ ബാങ്ക് ആവശ്യപ്പെട്ടെങ്കിലും പലരും ഇതിന് തയ്യാറായിട്ടില്ല.

എജന്‍സിക്ക് പിഴവ് പറ്റിയതിനാല്‍ അവരില്‍നിന്നാണ് പിഴ ഈടാക്കേണ്ടത്. എന്നാല്‍ ഇടുപാടുകാരുമായി സംസാരിച്ച് പണം തിരിച്ചുപിടിക്കാനുള്ള ശ്രമം തുടരുമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News