പ്രളയകാലത്തിനുശേഷവും ഇടുക്കിയില്‍ ഭൂമി ഇടിഞ്ഞുതാഴുന്നത് തുടരുന്നു; പ്രദേശവാസികൾ ആശങ്കയില്‍

ഇടുക്കി_ മാവടിയില്‍ ഭൂമി ഇടിഞ്ഞുതാഴുന്നതും വിള്ളല്‍ വീഴുന്നതുമായ പ്രതിഭാസങ്ങള്‍ തുടരുകയാണ്. നാല് കിലോമീറ്റര്‍ ചുറ്റളവില്‍ തകര്‍ന്നത് എണ്‍പതോളം വീടുകളാണ്. ഇതേതുടർന്ന് വലിയ ആശങ്കയിലാണ് പ്രദേശവാസികൾ.

ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ കാര്യമായി ഉണ്ടാകാത്ത മേഖലയാണ് ഇടുക്കി ജില്ലിയിലെ മാവടിയെന്ന പ്രദേശം. എന്നാല്‍ പ്രളകാലത്തും അതിനുശേഷവും മാവടിയില്‍ 60 ഏക്കറോളം ഭൂമിയാണ് ഇടിഞ്ഞു താഴുകയും, വിള്ളല്‍ സംഭവിക്കുകയും ചെയ്തത്.

നാല് കിലോമീറ്റര്‍ ചുറ്റളവില്‍ 50ഓളം വീടുകള്‍ വിള്ളല്‍ വീണ് പൂര്‍ണമായും തകര്‍ന്നതിനൊപ്പം മുപ്പതിലേറെ വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടിന്‍റെ മുറ്റങ്ങളിലും, പറമ്പുകളിലും ആദ്യം വിള്ളല്‍ കാണുകയും പിന്നീട് അത് വലിയ ഗര്‍ത്തമായി മാറുകയുമാണെന്ന് നാട്ടുകാര്‍ പറയുന്നു.

വീടുകളും കിണറുകളും ഭൂമിക്കടിയിലേക്ക് ഇടിഞ്ഞു താഴുന്ന പ്രതിഭാസത്തില്‍ നടുങ്ങിയിരിക്കുകയാണ് ഉടുമ്പന്‍ചോല താലൂക്കിലെ മാവടിയെന്ന ഈ ഗ്രാമം.  പല സ്ഥലങ്ങളില്‍ പുതുതായി നീരുറവകള്‍ രൂപപ്പെട്ടതായും നാട്ടുകാര്‍ പറയുന്നു.

വിമലഗിരി, പൊന്നാമല, 40 ഏക്കര്‍, ഇന്ദിരാനഗര്‍, കാലാക്കാട്, മാവടി പള്ളിസിറ്റി, കറ്റ്യാമല തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂമിയുടെ ഈ അപൂർവ പ്രതിഭാസം. മാവടിയില്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധനയ്ക്ക് തയ്യാറെടുക്കുകയണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News