ഇന്ധന വില കുതിക്കുന്നു; ഇന്നും വര്‍ദ്ധനവ്

രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്.ദില്ലിയില്‍ പെട്രാള്‍ വില 12 പൈസ വര്‍ദ്ധിച്ച്  80.50 പൈസയും ഡീസല്‍ വില 10 പൈസ വര്‍ദ്ധിച്ച് 72.61 പൈസയുമായി.മുംബൈയില്‍ പെട്രാള്‍ വില 87.89 പൈസയും ഡിസല്‍ വില 77.09  പൈസയുമാണ്.

കൊല്‍ക്കത്തയില്‍ പെട്രാള്‍ വില 83.39 പൈസയും ചെന്നൈയില്‍ 83.66 പൈസയുമായി. ഇന്ധനവില പിടിച്ചുനിര്‍ത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ച് ശിവസേന മുംബൈയില്‍  ബിജെപിക്കെതിരെ വ്യാപക പോസ്റ്റര്‍ പ്രചരണം സംഘടിപ്പിച്ചു.

ഇന്ധന വില പിടിച്ചുനിര്‍ത്തുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്, ഇടതുപക്ഷവും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തിങ്കളാഴ്ച ബന്ദും ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News