യുഎസ്​ ഒാപ്പൺ നവോമി ഒസാകയ്​ക്ക്​; സെറീനയ്ക്ക് തോല്‍വി

ന്യൂയോർക്ക്​: യുഎസ് ഓപ്പണ്‍ ചരിത്ര ഫൈനലില്‍ നവോമി ഒസാകക്ക്  അട്ടിമറി വിജയം. നവോമിയുടെ വിജയം മുന്‍നിര താരം സെറീന വില്യംസിനെ നാടകീയമായി പരാജയപ്പെടുത്തിക്കൊണ്ട്.

കന്നി ഗ്രാൻറ്​സ്​ലാം ഫൈനലിനിറങ്ങിയ ജപ്പാനീസ്​ താരം 6-2, 6-4 എന്ന സ്​കോറിനാണ് സെറീനയെ തോല്‍പ്പിച്ചത്. ഇതോടെ ഗ്രാന്‍സ്ലാം നേടുന്ന ആദ്യ ജപ്പാനീസ്​  താരമായി  നവോമി ഒസാക.

മത്സരത്തിനിടെയുള്ള സെറീനയുടെ മോശം പെരുമാറ്റവും വിവാദമായി. രണ്ടാം സെറ്റിനിടെ ഒാൺ കോർട്ട്​ പരിശീലനത്തിന്​ നടപടി എടുത്തതിനെ തുടർന്ന്​ സെറീന അംപയർ ലോസ്​ ​റാമോസിനോട്​ തർക്കിച്ചു. തുടർന്ന്​ റാക്കറ്റ്​ വലിച്ചെറിഞ്ഞ  താരം  അംപയറെ കള്ളനെന്ന്​ വിളിച്ചു. തുടര്‍ന്ന് സെറീനയ്ക്ക് പെനാല്‍റ്റി വിധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News