സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈലിലൂടെ അധിക്ഷേപിക്കുന്നവര്‍ സൂക്ഷിക്കുക; ഇങ്ങനെയും മിടുക്കികളായ പെണ്‍കുട്ടികളുണ്ട്

സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളുടെ  വ്യാജ  പ്രൊഫെെലുകളും ഫേക്ക് ഫോട്ടോകളുമിട്ട് അക്കൗണ്ടുകളുണ്ടാക്കി ചാറ്റു ചെയ്യുന്നവരും അധിക്ഷേപിക്കുന്നവരും സൂക്ഷി കൊള്ളൂ.  ഇതാ  ഈ മിടുക്കി പെണ്‍കുട്ടികളെ പോലുള്ള വരും ഇവിടെയുണ്ട്.  നിങ്ങള്‍ കുടുങ്ങും.

വ്യാജ പ്രൊഫൈലിലൂടെ അധിക്ഷേപവും ഭീഷണിയും തുടര്‍ന്ന യുവാവിനെ പിടികൂടാനായി 19 കാരിയായ ഈ പെണ്‍കുട്ടി യാത്ര ചെയ്തത് 900 കിലോമീറ്ററോളം ദൂരമാണ് . ഒടുവില്‍ പ്രതിയെ പിടിച്കൂടിയ ശേഷമാണ് പെണ്‍കുട്ടി സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. മദ്ധ്യപ്രദേശിലെ കണ്ഡവഎന്ന സ്ഥലത്തായിരുന്നു പ്രതി താമസിക്കുന്നത്. ഗായികയും മോഡലുമായ  പെണ്‍കുട്ടി ദില്ലിയിലാണ്  താമസിക്കുന്നത്.

ഇവരുടെ  പേരിൽ വ്യാജ പ്രൊഫൈൽ നിര്‍മ്മിച്ച് ഷാകിർ ഹുസൈൻ എന്നയാൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. ഇയാളെ പെണ്‍കുട്ടിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു.

ഇരുവരുടേയും  കുടുംബങ്ങൾ തമ്മിൽ നേരത്തെ അടുത്ത സൗഹൃദവും ഉണ്ടായിരുന്നു. ഇയാൾ  അഞ്ച് വർഷത്തോളമായി  പെണ്‍കുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തുന്നുണ്ട്. എന്നാല്‍ പെണ്‍കുട്ടി മറ്റൊരാളെ വിവാഹം ചെയ്യുകയായിരുന്നു. തുടര്‍ന്നുണ്ടായ വെെരാഗ്യമാണ് ഇത്തരം പ്രവര്‍ത്തിയിലേക്ക് നയിച്ചത്.

ഫെയ്‌സ്ബുക്ക് വ്യാജ പ്രൊഫെെലിലൂടെ പെണ്‍കുട്ടിയേയും ഭര്‍ത്താവിനെയും നിരന്തരം അധിക്രമിക്കുകയായിരുന്നു പ്രതി. ഒടുവില്‍  തന്റെ ഒപ്പം രണ്ടു ദിവസം ബെംഗളൂരുവിൽ താമസിച്ചാൽ ഫെയ്‌സ്ബുക്ക് പ്രൊഫൈൽ ഡിലീറ്റ് ചെയ്യാമെന്നായിരുന്നു ഹുസൈൻ പറഞ്ഞത്.

തുടര്‍ന്നാണ് പെണ്‍കുട്ടിയും ഭര്‍ത്താവും  മദ്ധ്യപ്രദേശിലേക്ക് യാത്ര തിരിക്കുകയായിരുന്നു. കണ്ഡവ പൊലീസ് സ്റ്റേഷനിൽ എത്തി അവരുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.

പൊലീസ് നൽകിയ നിർദേശ പ്രകാരം തനിക്ക് സുഖമില്ലെന്നും താൻ കണ്ഡവയിലുണ്ടെന്നും പെെണ്‍കുട്ടി പ്രതി്യോട് പറയുകയും ഇത് വിശ്വസിച്ച്, ഹുസൈൻ എത്തിയപ്പോ‍ള്‍ പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ബലാത്സംഗക്കേസില്‍ പ്രതിയാണെന്നും മറ്റും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here